‘ഈശ്വരാ എന്തൊരു മാറ്റം, അസുഖമാണോ ഡയറ്റാണോ?’; ചർച്ചയായി ജോൺ എബ്രഹാമിന്റെ പുതിയ ലുക്ക്

#മൂവി ഡെസ്ക്
ജോൺ എബ്രഹാം ആരാധകർക്കൊപ്പം | ഫോട്ടോ: Instagram
ജോൺ എബ്രഹാം ആരാധകർക്കൊപ്പം | ഫോട്ടോ: Instagram

സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ച് ബോളിവുഡ് താരം ജോൺ എബ്രഹാമിൻ്റെ പുതിയ ലുക്ക്. നരച്ച മുടിയും ക്ലീൻ ഷേവ് ചെയ്ത മുഖവുമായി നിൽക്കുന്ന താരത്തിന്റെ ചിത്രം വൈറലാവുകയാണ്. തിരിച്ചറിയാൻ പറ്റാത്ത ലുക്കിലാണ് ചിത്രത്തിൽ ജോൺ എബ്രഹാമിനെ കാണാനാകുക.

ജോണിന്റെ ഈ പുതിയ മാറ്റം ആരാധകർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായി. താരം രോഗബാധിതനാണോ എന്നുപോലും ചിലർ സംശയം പ്രകടിപ്പിച്ചു. ജോണിന്റെ മുഖം മുൻപത്തേക്കാൾ മെലിഞ്ഞതായും ചുളിവുകൾ കൂടുതൽ വ്യക്തമാണെന്നും ചില ആരാധകർ നിരീക്ഷിച്ചു.

അതേസമയം, ജോണിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ തികച്ചും നാച്ചുറൽ ആയും ഫിറ്റായും ഇരിക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. താരത്തിന്റെ പുതിയ രൂപം അദ്ദേഹത്തിന്റെ കർശനമായ സസ്യാഹാര രീതിയുടെ ഫലമാണെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടു. അദ്ദേഹം യാതൊരുവിധ കൃത്രിമ സൗന്ദര്യ ചികിത്സകളും ചെയ്തിട്ടില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

2025-ൽ പുറത്തിറങ്ങിയ 'ടെഹ്‌റാൻ' എന്ന ആക്ഷൻ ത്രില്ലറിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കൂടാതെ, ഗോവയിൽ നടന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'ഓസ്‌ലോ: എ ടെയിൽ ഓഫ് പ്രോമിസ്' എന്ന ഡോക്യുമെന്ററിയുടെ ടീസറും അദ്ദേഹം അവതരിപ്പിച്ചിരുന്നു. തന്റെ പതിവ് ആക്ഷൻ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രൊജക്റ്റുകളിലും താരം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

Content Highlights: John Abraham's New Look: Fans React to Actor's Striking Clean-Shaven Transformation