ആട് പോരാട്ടം (കെടാ സണ്ടൈ) പ്രമേയമാക്കി ഒരുക്കിയ 'ജോക്കി' വെള്ളിയാഴ്ച തിയേറ്ററുകളിൽ

#Movie Desk
'ജോക്കി' പോസ്റ്ററുകൾ
'ജോക്കി' പോസ്റ്ററുകൾ

പികെ സെവൻ സ്റ്റുഡിയോസ് നിർമിച്ച് ഡോ. പ്രഗഭാൽ സംവിധാനം ചെയ്ത ജോക്കി എന്ന ചിത്രം ജനുവരി 23 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഇന്ത്യയിൽ ആദ്യമായി മഴക്കാടുകളിൽ നടക്കുന്ന മഡ് റേസിങ് എന്ന സാഹസിക കായിക ഇനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായ മഡിയിലൂടെ ശ്രദ്ധേയനായ സംവിധായകനായ ഡോക്ടർ പ്രഗഭാൽ, തന്റെ പുതിയ ചിത്രമായ ജോക്കിയുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

മധുര പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ജോക്കി. മധുരയുടെ നാട്ടിൻപുറ സംസ്‌കാരവും അവിടുത്തെ മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കെടാ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമിയാണ് നായിക.

മഡിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗഭാലിനൊപ്പം കൈകോർക്കുന്നു. ഇതിന് പുറമെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു. വള്ളുവനാടൻ സിനിമാ കമ്പനിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ജോക്കിയുടെ ആവേശകരമായ ടീസറിന് ഗംഭീര പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്.

ശക്തി ബാലാജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ.പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം: സി. ഉദയകുമാർ, ഓഡിയോഗ്രാഫി: എം.ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി: ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്‌സ്‌വെൽ ജെ, മേക്കപ്പ്: പാണ്ഡ്യരാജൻ, കളറിസ്റ്റ്: രംഗ, പിആർഒ: പ്രതീഷ് ശേഖർ.

Content Highlights: Dr. Pragabhal, the director of Muddy, returns with his latest film Jockey, set to release on January 23. Centered on the traditional sport of goat fighting (Keda Sandai) in Madurai, the movie stars Yuvan Krishna, Ridhan Krishnas, and Ammu Abhirami in lead roles.