ആമസോൺ പ്രൈമിന് അമളി; തിയേറ്റർ റിലീസിന് മുമ്പേ ജേസൺ സ്റ്റാതം ചിത്രം ‘മ്യൂട്ടിനി’ ഒ.ടി.ടിയിൽ

#Movies Desk
'മ്യൂട്ടിനി' പോസ്റ്റർ | Photo: X/ Mutiny
'മ്യൂട്ടിനി' പോസ്റ്റർ | Photo: X/ Mutiny

പുറത്തിറങ്ങാനിരിക്കുന്ന ജേസൺ സ്റ്റാതം ചിത്രം 'മ്യൂട്ടിനി' ആമസോൺ പ്രൈം വീഡിയോ വഴി ചോർന്നു. പുറത്തിറങ്ങാൻ രണ്ടുദിവസം ബാക്കി നിൽക്കെ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രം യു.എസിൽ അബദ്ധത്തിൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുകയായിരുന്നു.

ഒന്നര മണിക്കൂറിലേറെയുള്ള ചിത്രം ഒരു മണിക്കൂർ നേരം യു.എസിലെ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പ്രൈം വീഡിയോയിൽനിന്ന് നീക്കി. എന്നാൽ, അതിനകംതന്നെ ഒട്ടേറെ ആളുകൾ ചിത്രം കണ്ടതായി സാമൂഹികമാധ്യമങ്ങളിൽ അവകാശപ്പെട്ടു.

സാങ്കേതിക തകരാറാണോ അതോ പ്രൊമോഷന്റെ ഭാഗമായി ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ ആമസോണോ ചിത്രത്തിന്റെ നിർമാതാക്കളോ വിതരണക്കാരായ ലയൺസ്‌ഗേറ്റോ പ്രതികരിച്ചിട്ടില്ല.

പഞ്ച് പാലസ് പ്രൊഡക്ഷൻസും മാഡ്റിവർ പിക്ചേഴ്സും ചേർന്ന് നിർമിക്കുന്നതാണ് ചിത്രം. ആഗോളതലത്തിൽ തിയേറ്റർ റിലീസായാണ് ചിത്രം പ്രഖ്യാപിച്ചത്. ഒ.ടി.ടി. റിലീസ് വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

Content Highlights: Upcoming Jason Statham action thriller 'Mutiny' was accidentally leaked on Amazon Prime Video in the US two days ahead of its scheduled theatrical release. The movie was available on the streaming platform for nearly an hour before the technical team noticed the error and pulled it down. Several users on social media claimed to have watched major portions of the hour-and-a-half-long film during the brief window it was accessible. It remains unclear whether the incident was a genuine technical glitch or an unconventional promotional stunt executed by the team. Neither Amazon Prime Video, the film's production houses (Punch Palace Productions and MadRiver Pictures), nor distributor Lionsgate have issued an official statement regarding the leak