ഹൃത്വികിന് കൂട്ടായി, സുസാനെയ്ക്കും; വൈറലായി വീഡിയോ

ബോളിവുഡിലെ പ്രശസ്ത താരദമ്പതികളായിരുന്നു ഹൃത്വിക് റോഷനും സൂസാനെ ഖാനും. 2000 ല്‍ വിവാഹിതരായ ഇരുവരും പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞത് 2014 ലായിരുന്നു. വിവാഹമോചനത്തിന് ശേഷവും മികച്ച സുഹൃത്തുക്കളായി തുടരുന്നതാണ് ഇരുവരുടെയും പ്രത്യേകത.
ഇപ്പോള്‍ ഗായികയും നടിയുമായ സബ ആസാദുമായി പ്രണയത്തിലാണ് ഹൃത്വിക്. നടന്‍ അര്‍സലാന്‍ ഗോണിയുമായി സൂസാനെയും. സൂസാനെ അര്‍സലാന്‍ ഗോണിയ്‌ക്കൊപ്പവും ഹൃത്വിക് സബയ്‌ക്കൊപ്പവും വിമാനത്താവളത്തില്‍ നടന്നുവരുന്ന ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഹൃത്വികും സബ ആസാദും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പൊതുസ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. അടുത്തിടെ ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു. അര്‍സലാന്‍ ഗോണിയുമായി തന്റെ പ്രണയം സൂസാനെ നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
Content Highlights: Hrithik Roshan-Saba Azad, Sussanne Khan- Arslan Goni, Viral Video