ലൈംഗികദാരിദ്ര്യത്തെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു, കാര്യങ്ങളത്ര നിഷ്കളങ്കമല്ല;ഹണിക്കെതിരെ ഫറ

അശ്ലീല പരാമര്‍ശം നടത്തിയതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിനു പിന്നാലെ ഹണി റോസിനെ വിമര്‍ശിച്ച് നടി ഫറ ഷിബ്‌ല. സൈബർ ബുള്ളിയിങ്ങിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും അതിനെതിരെ ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫറ ഷിബ്‌ല പറഞ്ഞു. എന്നാൽ ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നയാളാണ് ഹണി റോസെന്നും ഈ പ്രവൃത്തി അത്ര നിഷ്കളങ്കമല്ലെന്നും ഫറ അഭിപ്രായപ്പെട്ടു. ഹണി റോസിൻ്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിക്കുന്നതായും ഫറ വ്യക്തമാക്കി.
ഫറയുടെ കുറിപ്പിൻ്റെ പൂർണ രൂപം
സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ്സ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പക്ഷെ "എന്റെ മേഖല ഇതായത് കൊണ്ട്, ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നു, ഞാന്‍ പോയി ഉദ്ഘാടനം ചെയ്യുന്നു" -അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങള്‍ എന്ന് തോന്നുന്നില്ല.
മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയില്‍ ഗെയ്‌സ്‌നെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ് നല്‍കുന്നത്?
സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയല്‍, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീര്‍ച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ 'ഇവര്‍ എന്താണ് ഈ കാണിക്കുന്നത് ?'' എന്ന് എങ്കിലും പരാമര്‍ശിക്കാത്തവര്‍ ഈ കൊച്ച് കേരളത്തില്‍ ഉണ്ടോ? ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാന്‍ കാണുന്നു.!
ഒരു പക്ഷെ അവര്‍ കോണ്‍ഷ്യസ് ആയി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇന്‍ഫ്‌ലുന്‍സ് ചെയ്യാന്‍ സര്‍വൈവല്‍ ആണ് അവര്‍ക്ക് ഉദ്ഘാടന പരിപാടികള്‍ എന്നും മനസിലാക്കുന്നു.
ഉദേശിച്ചിട്ടുമുണ്ടാവില്ല. എന്നാൽ ഉദ്ദേശ്യത്തേക്കാൾ പ്രധാനം അതുണ്ടാക്കുന്ന സ്വാധീനമാണ്. ധാർമികമായി ശരിയല്ലാത്തതൊന്നും പൊളിറ്റിക്കലായും ശരിയല്ല.
Content Highlights: Fara shibla criticizes Honey Rose on complaint against Boby Chemmannur