എന്‍ജിനീയറില്‍ നിന്ന്‌ സംവിധായകനിലേക്ക്

ഹരികുമാര്‍| Photo: Mathrubhumi Archives
ഹരികുമാര്‍| Photo: Mathrubhumi Archives

കൊല്ലം സ്വദേശി എ.എന്‍.തമ്പി 1978-ല്‍ സംവിധാനംചെയ്ത 'പാദസരം' എന്ന സിനിമയില്‍ കഥാരചനയിലൂടെയായിരുന്നു ഹരികുമാര്‍ സിനിമാരംഗത്തേക്ക് എത്തിയത്. കൊല്ലം നഗരസഭയില്‍ ടൗണ്‍ പ്ലാനിങ് വിഭാഗത്തിലെ എന്‍ജിനീയറായിരുന്നു

എ.എന്‍.തമ്പിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ഹരികുമാറിനോടു പുതിയ സിനിമകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു. ചര്‍ച്ചയ്ക്കിടയിലാണ് ഹരിക്കുട്ടന്‍ എന്ന് അവര്‍ വിളിച്ചിരുന്ന ഹരികുമാറിന് ആദ്യത്തെ കഥാരചയിതാവിനുള്ള അവസരം സിനിമയില്‍ ലഭിച്ചത്.

പി.ജെ.ആന്റണി, കൊട്ടാരക്കര ശ്രീധരന്‍നായര്‍, അന്തരിച്ച നടി ശോഭ എന്നിവരായിരുന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ അഭിനയിച്ചത്. നടന്‍ ടി.ജി.രവിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു 'പാദസരം'.

Content Highlights: harikumar passed away, padasaram movie, an thampi