17 വര്‍ഷം ഒരുമിച്ച്, രണ്ടു കുട്ടികള്‍; ഒടുവില്‍ ഇവര്‍ വിവാഹിതരായി

സംവിധായകന്‍ ഹന്‍സല്‍ മെഹ്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. 17 വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മെഹ്ത പങ്കുവച്ചു.
പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്‍മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്‌നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്‌നേഹം എന്നെന്നും നിലനില്‍ക്കുന്നു- ഹന്‍സല്‍ മെഹ്ത കുറിച്ചു.
Content Highlights: Hansal Mehta marries Safeena Husain, wedding photos, Hansal Mehta family