നാലാംമുറ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി.

Naalam Mura
Naalam Mura

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇന്‍ വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്നു റിലീസ് ചെയ്തു. ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

നെറ്റ് ഫ്‌ളിക്സിന്റെ ബ്രേക്ക് ത്രൂ പെര്‍ഫോര്‍മര്‍ ഓഫ് റി ഇയര്‍ പുരസ്‌ക്കാരത്തിന് സൗത്ത് ഇന്ത്യയില്‍ നിന്നും അര്‍ഹനായ ഏക നടനാണ് ഗുരു സോമസുന്ദരം. ഈ അംഗീകാരത്തിനു ശേഷം ഗുരു സോമസുന്ദരം സുപ്രധാന വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.

Let me please release the motion poster of our upcoming movie - “NalamMura” Seeking your blessings and support as usual 🤗 @nalamuramovie @bijumenonofficial @guru_somasundaram @pillaidivya @deepuanthikad @shibuanthikad @shabuanthikad @loganathan_cinematographer @kailasmenon2000 @gopisundar__official @sreejithnunnikrishnan @javedchempu @entertainment_cornerr @ufimotionpictures @lakshminathcreations @celebrandsindia @imagesadfims #NalamMura #BijuMenon #GuruSomasundaram #Divyapillai #DeepuAnthikad #Celebrands #UFI #LakshminathCreations #Imagesadfilms #October21Release

Posted by Biju Menon on Wednesday, September 14, 2022

ഏതു ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കുവാന്‍ കഴിയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കുമിത്. കുറ്റാന്വേഷണത്തിന് നൂതനമായ ശൈലികള്‍ കോര്‍ത്തിണക്കിയ ഒരു ചിത്രം കൂടിയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രാന്ത് അലക്‌സാണ്ടര്‍, ശാന്തി പ്രിയ, ഷീലുഏബ്രഹാം, ശ്യാം ജേക്കബ്, സിജോയ് വര്‍ഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ്, ത്ര ണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്. സൂരജ്.വി.ദേവിന്റേതാണ് തിരക്കഥ, ശ്രീജിത്ത് ഉണ് കൃഷ്ണന്റെ ഗാനങ്ങള്‍ക്ക് കൈലാസ് ഈണം പകര്‍ന്നിരിക്കുന്നു.

പശ്ചാത്തല സംഗീതം - ഗോപി സുന്ദര്‍, ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്, കലാസംവിധാനം -അപ്പുണ്ണി സാജന്‍, മേക്കപ്പ്.. റോണക്‌സ് സേവ്യര്‍,  കോസ്റ്റ്യും ഡിസൈന്‍- നയന ശ്രീകാന്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - നിഥിന്‍ മൈക്കിള്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - അമൃതാ ശിവദാസ്, അഭിലാഷ്.എസ്. പാറോ, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, എക്‌സിക്യട്ടീവ് പ്രൊഡ്യൂസര്‍ - ഷാബു അന്തിക്കാട്, യു. എഫ്.ഐ.മോഷന്‍ പിക്‌ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത്, (യു.എസ്.എ) ലഷ്മി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷാബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. PRO- വാഴൂര്‍ ജോസ്.

Content Highlights: guru somasundaram biju menon naalam mura motion poster