'ഗോഡ് ഫാദറി'ല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഫഹദും അഭിനയിച്ചാലോ; വീഡിയോ

വീഡിയോയില്‍ നിന്നും
വീഡിയോയില്‍ നിന്നും

കുടുംബബന്ധങ്ങളുടെ, കുടിപ്പകയുടെ 'ഗോഡ്ഫാദര്‍' എന്ന ചിത്രത്തെക്കുറിച്ച് ആമുഖം ആവശ്യമില്ല.  ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ സംവിധാനത്തില്‍ 1972ല്‍ പുറത്തിറങ്ങിയ ഈ ക്രൈം ഡ്രാമ ലോകസിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. മാര്‍ലന്‍ ബ്രാണ്ടോ, അല്‍ പച്ചീനോ തുടങ്ങിയ പ്രതിഭകള്‍ നിറഞ്ഞാടിയ ചിത്രം.

ഗോഡ്ഫാദറിനെ ഒന്നു മലയാള സിനിമയിലേക്ക് പറിച്ച് നട്ടാലോ? അതും മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരെ താരങ്ങളാക്കി. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഒരുക്കിയ ഈ വീഡിയോയില്‍ അല്‍ പാച്ചിനോയുടെ മൈക്കിള്‍ കോര്‍ലിയോണിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍  ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തിന്റെ ഉടമയായ മോ ഗ്രീനാകുന്നത് മമ്മൂട്ടിയാണ്. അലക്‌സ് റൊക്കോയാണ് മോ ഗ്രീനിനെ ഗോഡ്ഫാദറില്‍ അവതരിപ്പിച്ചിരിക്കുന്നത്. മെക്കിള്‍ കോര്‍ലിയോണിയുടെ സഹോദരനായ ഫ്രെഡോ കോര്‍ലിയോണിയായി അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്.

വീഡിയോ കാണാം

നടന്‍ വിനയ് ഫോര്‍ട്ട് അടക്കം ഒട്ടനവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ യഥാര്‍ഥമായി തോന്നുന്നുവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ കുറച്ചുകൂടി നന്നാക്കാമിയിരുന്നുവെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.
 

Content Highlights: god father 1972 film, artificial intelligence, deep fake, mammootty, mohanlal, fahadh, viral video