11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും, 'ഗരുഡ'ന് പാക്കപ്പ്

സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗരുഡൻ'. നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
സുരേഷ് ഗോപിയും ബിജു മേനോനും മിഥുൻ മാനുവൽ തോമസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. അതോടൊപ്പം മാജിക് ഫ്രെയിംസും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
11 വർഷത്തിന് ശേഷം ആണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. കളിയാട്ടം, പത്രം, എഫ്ഐആർ ക്രിസ്ത്യൻ ബ്രദേഴ്സ്, ട്വന്റി-ട്വന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചെത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്. അതിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഗരുഡൻ'.
ജിനീഷ് എം ആണ് ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയിയുമാണ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും കലാ സംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു. കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ. മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യൂം -സ്റ്റെഫി സേവ്യർ, ഓൺലൈൻ പ്രൊമോഷൻ -ഒബ്സ്ക്യുറ, അനൂപ് സുന്ദരൻ. മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ് ഫോർത്ത്. ഡിസൈൻസ് -ആന്റണി സ്റ്റീഫൻ. പി. ആർ.ഒ മഞ്ജു ഗോപിനാഥ്.
Content Highlights: garudan movie shooting completed, suresh gopi and biju menon