കോമഡിക്ക് ഒരു ത്രില്ലർ ടച്ച്; ‘ഗെങ് ഗിലാ ഗിലാ’ റിലീസ് ഡിസംബർ 11ന്

#Movie Desk
'ഗെങ് ഗിലാ ഗിലാ'  സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
'ഗെങ് ഗിലാ ഗിലാ' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

മൂന്ന് പേർ, ഒരു മനസ്സ്... നാലാമൻ എത്തിയതോടെ കളി മാറി! ചിരിയും ത്രില്ലും നിറച്ച് ‘ഗെങ് ഗിലാ ഗിലാ’ വരുന്നു. ചില സൗഹൃദങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ചില കൂട്ടുകെട്ടുകൾക്ക് പറയാൻ ഒരുപാട് കഥകളുമുണ്ടാകും. എന്നാൽ ആ കൂട്ടത്തിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കൂടി കടന്നുവന്നാലോ? പിന്നെ സംഭവിക്കുന്നതെല്ലാം ചിരിയും കൗതുകവും സസ്പെൻസും നിറഞ്ഞ കാഴ്ചകളായിരിക്കും. അത്തരമൊരു രസകരമായ കഥാപരിസരവുമായി പ്രേക്ഷകരെ രസിപ്പിക്കാനൊരുങ്ങുകയാണ് പുതിയ മലയാള ചിത്രം ‘ഗെങ് ഗിലാ ഗിലാ’. ക്രേസി ഗ്യാങ് എന്നാണ് ഈ മലയ് ഭാഷയിലെ വാക്കിന്റെ അർത്ഥം.

മൂന്നു ശരീരവും ഒരേ മനസ്സുമായി കഴിയുന്ന മൂന്ന് സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് നാലാമതൊരാൾ കടന്നുവരുന്നതോടെയാണ് കഥ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നത്. നിത്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രം ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്നു. സൗഹൃദം, പ്രണയം, അപ്രതീക്ഷിത സംഭവങ്ങൾ, നർമ്മം, സസ്പെൻസ് തുടങ്ങി പ്രേക്ഷകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചേരുവകളെല്ലാം ചിത്രത്തിലുണ്ട്.

നിക്ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽസുരേന്ദ്രൻ തരൂർ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഉവൈസ് ഹുസൈൻ, സൂര്യ ലാൽ, സനന്തൻ, ജെൻസൺ ആലപ്പാട്ട്, അക്ഷര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, പ്രമോദ് വെളിയനാട്, ഉവൈസ്, മിന്നൽ രാജ്, സുഭാഷ്, അനിൽ മുടുപ്പുള്ളി, അപ്പുണ്ണി ശശി, മനോജ് ഗിന്നസ്, പ്രമോദ് വെളിയനാട്, രശ്മി അനിൽ,ചിത്രാ സുരേന്ദ്രൻ, കവിത, ശിവാനി, അക്ഷര, അതിര, അജന്യ, ഐശ്വര്യ, വിജയ മേനോൻ തുടങ്ങിയ ശ്രദ്ധേയ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന് കരുത്തേകുന്നു.

കഥ, തിരക്കഥ, സംഭാഷണം: സുരേന്ദ്രൻ തരൂർ, ഛായാഗ്രഹണം: സിബി ജോസഫ്, അസിസ്റ്റന്റ് ക്യാമറാമാൻ: വിജയ്, എഡിറ്റിംഗ്: ഷുക്കൂർ, സ്പോട്ട് എഡിറ്റർ: പ്രസാദ് ഇരട്ട, ഫസ്റ്റ് കട്ട്: ബിബിൻ, സംഗീതം: വിജയ് ചെമ്പത്ത്, സുരേഷ്, മണി താമര, പ്രൊഡക്ഷൻ വിഭാഗം: വിജയ് ചെമ്പത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ ഇക്കു, കലാസംവിധാനം: ഷെരീഫ് സി.കെ.ഡി.എൻ, മേക്കപ്പ്: സുബ്രു വൈഗ, സുബ്രഹ്മണ്യൻ പി.പി, വസ്ത്രാലങ്കാരം: ഹരി, വിച്ചു, അച്ചു, നൃത്തസംവിധാനം: ചിത്രാ സുരേന്ദ്രൻ, ശ്രുതി രതീഷ്, അസോസിയേറ്റ് ഡയറക്ടർമാർ: ശ്രീപ്രകാശ്, ജെയ്സ് എബ്രഹാം, പ്രഫുൽ കൃഷ്ണൻ, വിനീത തമ്പാൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒപ്ര ഓൺലൈൻ, സ്റ്റിൽസ്: ഷാബു പോൾ, ശ്രീകുമാർ,

പോസ്റ്റർ ഡിസൈൻ: മനോജ് കോഴിക്കോട്

ചിരിയുടെ വെടിക്കെട്ടിനൊപ്പം അപ്രതീക്ഷിത ട്വിസ്റ്റുകളും സമ്മാനിക്കുന്ന ഒരു മുഴുനീള കോമഡി ത്രില്ലറായാണ് ‘ഗെങ് ഗിലാ ഗിലാ’ ഒരുങ്ങുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആകാംക്ഷയുടെ നിമിഷങ്ങൾ സമ്മാനിച്ചും ചിത്രം സൻഹ സ്റ്റുഡിയോ ഡിസംബർ 11ന് തിയേറ്ററുകളിലെത്തിക്കും.

Content Highlights: ‘Geng Gila Gila’ is a Malayalam comedy thriller that explores the dynamics of friendship when an unexpected fourth person joins a trio of close friends. The film, directed and produced by Surendran Tharoor under Niksha Productions, combines humor, suspense, and unexpected twists to engage audiences.