താരസമ്പന്നം വിവാഹസത്കാരം; മകന്റെ വിവാഹച്ചടങ്ങിൽ ഒപ്പംനിന്ന് ഗണേഷ് കുമാറും യാമിനി തങ്കച്ചിയും

സാമൂഹിക മാധ്യമങ്ങൾ നിറഞ്ഞ് നടനും മുൻമന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെ മകന്റെ വിവാഹ ചിത്രങ്ങൾ. ഗണേഷ് കുമാറിന്റെയും മുൻഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകനായ ആദിത്യകൃഷ്ണൻ തമ്പിയുടെ വിവാഹം കോയമ്പത്തൂരിൽ നടന്നു. തമിഴ്‌നാട് സ്വദേശിയായ മനീഷയാണ് വധു.
കോയമ്പത്തൂർ ജെന്നീസ് റസിഡൻസിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. യാമിനി തങ്കച്ചിയും ഗണേഷ് കുമാറും മകന്റെ വിവാഹച്ചടങ്ങുകൾക്കായി ഒപ്പം നിന്നു. തിരുവനന്തപുരത്ത് നടന്ന വിവാഹസത്കാരം താരസമ്പന്നമായിരുന്നു.
രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധിപ്പേർ ചടങ്ങുകളിൽ പങ്കെടുത്തു. സംവിധായകരായ ഷാജി കൈലാസ്, ജീത്തു ജോസഫ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ മണിയൻപിള്ള രാജു, ഗോകുൽ സുരേഷ്, നടി ആനി, കൃഷ്ണപ്രഭ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി സി.പി. ജോൺ, മുൻമുഖ്യമന്ത്രി പിണറായി വിജയൻ, പി.സി. ജോർജ് തുടങ്ങി ഒട്ടേറെ വിശിഷ്ടാതിഥികൾ സത്കാരത്തിനെത്തി.
1994 മേയിലാണ് ഡോ. യാമിനി തങ്കച്ചിയെ ഗണേഷ് കുമാർ വിവാഹം ചെയ്തത്. ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. പിന്നീട് യാമിനി തങ്കച്ചിയുമായി വേർപിരിഞ്ഞ ഗണേഷ് കുമാർ, 2014-ൽ ബിന്ദു മേനോനെ വിവാഹം ചെയ്തു.
Content Highlights: Actor and former minister KB Ganesh Kumar's eldest son, Aditya Krishna Thampi, got married to Manisha in Coimbatore. Ganesh Kumar and his former wife, Dr. Yamini Thankachi, were seen together at their son's wedding functions. A grand star-studded wedding reception was hosted in Trivandrum. The reception was attended by prominent film personalities including Jeethu Joseph, Shaji Kailas, Gokul Suresh, Annie, and Antony Perumbavoor. Top political leaders including Pinarayi Vijayan, Ramesh Chennithala, C.P. John, and P.C. George also attended the event.