ഷാജികുമാറിന്റെ വിയോഗത്തിൽ വിങ്ങി സഹപ്രവർത്തകർ; അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും സുരേഷ് ഗോപിയും

#മൂവീസ് ഡെസ്‌ക്
ഷാജികുമാറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍, മോഹന്‍ലാല്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍/ മാതൃഭൂമി
ഷാജികുമാറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍, മോഹന്‍ലാല്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍/ മാതൃഭൂമി

ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ വിങ്ങി മലയാള സിനിമാ ലോകം. ഷാജികുമാറിനെ അവസാനമായി കാണാൻ സിനിമാ മേഖലയിൽനിന്ന് ഒട്ടേറെ പ്രമുഖരാണ് കലൂരിലെത്തിയത്. കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും ഷാജികുമാറിനെ അവസാനമായി കാണാൻ ഇവിടെയെത്തി.

പെരുമ്പാവൂരിലെ വീട്ടുവളപ്പിൽ രാത്രി ഏഴുമണിയോടെയാണ് സംസ്‌കാരച്ചടങ്ങുകൾ. തിരുവനന്തപുരം സ്വദേശിയായ ഷാജികുമാർ ഏറെനാളായി പെരുമ്പാവൂരിലാണ് താമസം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാജികുമാറിന്റെ അന്ത്യം. മൃതദേഹം ഇവിടെനിന്ന് വാഴക്കാലയിലെ വീട്ടിലെത്തിച്ചു. തുടർന്നാണ് പൊതുദർശനം നടക്കുന്ന കലൂരിലേക്ക് കൊണ്ടുപോയത്. നടന്മാരായ കുഞ്ചാക്കോ ബോബൻ, ദിലീപ്‌, ലാൽ, സിദ്ധിഖ്, മനോജ് കെ. ജയൻ, ലാലു അലക്‌സ്, കലാഭവൻ ഷാജോൺ, ഇടവേള ബാബു, സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, ലാൽജോസ്, തരുൺ മൂർത്തി, അരുൺ ഗോപി, വിനയൻ, നടിമാരായ മാലാ പാർവതി, ചിപ്പി, നിർമാതാവ് എം. രഞ്ജിത്ത്, എഡിറ്റർ വി.ബി. ഷെഫീഖ് തുടങ്ങി ഒട്ടേറെപ്പേർ ഷാജികുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

Content Highlights: The Malayalam film industry paid rich tributes to the late cinematographer Shajikumar at Gokulam Convention Centre in Kaloor. Top actors including Mohanlal and Suresh Gopi visited Kaloor to pay their last respects. Prominent figures such as Kunchacko Boban, Lal, Siddique, Lal Jose, Vinayan, and B. Unnikrishnan were present among others. Shajikumar's mortal remains were brought to Kaloor from his residence in Vazhakkala after being cleared from the private hospital. The funeral will take place at 7 PM on his home premises in Perumbavoor.