'രാജ്യത്തെ സാഹചര്യം വേദനാജനകം'; സോഷ്യൽ മീഡിയയോട് വിട പറഞ്ഞ് ഇഷ ഗുപ്ത

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വേദനിപ്പിക്കുന്നുവെന്നും അതിനാൽ സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുക്കുകയാണ് എന്നും ബോളിവുഡ് നടി ഇഷ ഗുപ്ത. ഇൻസ്റ്റഗ്രാം പേജ് തന്റെ ടീമിനെ ഏൽപിച്ചിരിക്കുകയാണെന്നും കോവിഡ് സംബന്ധിച്ച സഹായങ്ങളും അറിയിപ്പുകളും അതിലൂടെ പങ്കുവയ്ക്കുമെന്നും ഇഷ പറയുന്നു.
"ഇതിൽ നമ്മൾ ഒരുമിച്ചാണ്. രാജ്യത്തെ നിലവിലെ സാഹചര്യം കണ്ട് ഞാനും കുടുംബവും കിടക്കകളും അവശ്യസാധനങ്ങളും നൽകിയിട്ടുണ്ട്. ഓരോ ദിവസവും വേദനാജനകമാണ് രാജ്യത്തെ കാഴ്ചകൾ. ഈ കുറിപ്പ് വായിക്കുന്നവരും അവരുടെ കുടുംബവും എല്ലാം ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുക്കുകയാണ്. ദയവായി പരിശോധിച്ച് ഉറപ്പു വരുത്തിയ വിവരങ്ങൾ പങ്കുവയ്ക്കുന്നത് തുടരൂ, എന്റെ ടീം അത് മറ്റുള്ളവർക്കായി പങ്കുവയ്ക്കും. സുരക്ഷിതരായിരിക്കൂ. മറ്റുള്ളവരോട് ദയ കാണിക്കൂ..." ഇഷ കുറിക്കുന്നു
നേരത്തെ നടി ഫാത്തിമ സന ഷെയ്ഖും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ ഹിന ഖാൻ, അമിത് സാദ്, ആമിർ ഖാൻ എന്നിവരും സോഷ്യൽ മീഡിയയോട് താത്‌കാലികമായി വിട പറഞ്ഞിരുന്നു.
content highlights : Esha Gupta Takes A Break From Social Media Amid COVID-19 Crisis
Content Highlights: