തരംഗമായി 'എക്‌സ്ട്രാ ഡീസന്റ്' ട്രെയ്‌ലര്‍; ചിത്രം 20-ന് തിയേറ്ററുകളിൽ

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഇ. ഡി. (എക്‌സ്ട്രാ ഡീസന്റ്)യുടെ  ട്രെയ്‌ലര്‍. സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 20-ന് തിയേറ്ററുകളിലെത്തും. ഇതുവരെ പത്തു ലക്ഷത്തിലേറെപ്പേരാണ് ട്രെയിലര്‍ കണ്ടത്. ഇ ഡിയുടെ പ്രൊമോ സോങ് നരഭോജി പന്ത്രണ്ട് ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി യൂട്യൂബ് മ്യൂസിക്കില്‍ ട്രെന്‍ഡിങ്ങിലാണ്.

ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 

സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോ പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് പന്തളം, ഡിഒപി: ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോന്‍, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, ആര്‍ട്ട്: അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍: നവീന്‍ പി. തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്: സുഹൈല്‍ എം., ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു, അഡ്മിനിസ്‌ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ്: ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യെശോധരന്‍, പ്രൊഡക്ഷന്‍  കണ്‍ട്രോളര്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍: വിക്കി, കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ്: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്, മാര്‍ക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പിആര്‍: ആഷിഫ് അലി, അഡ്വെര്‍ടൈസ്മെന്റ്: ബ്രിങ്‌ഫോര്‍ത്ത്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.

Content Highlights: ED -Extra decent movie trailer