അനുവാദമില്ലാതെ ടി.വിയുടെ പെട്ടിയിൽ ഫോട്ടോ; 142 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗായിക ദുവാ ലിപ

കാലിഫോർണിയ: ടി.വി. നൽകുന്ന കാർഡ്‌ബോർഡ് പെട്ടിയിൽ അനുവാദമില്ലാതെ തന്റെ ഫോട്ടോ പതിപ്പിച്ചെന്നുകാട്ടി ബ്രിട്ടീഷ് പോപ് ഗായിക ദുവാ ലിപ ദക്ഷിണകൊറിയൻ ടെക് കമ്പനിയായ സാംസങ്ങിന്റെപേരിൽ കേസുകൊടുത്തു. 1.5 കോടി ഡോളർ (ഏകദേശം 142 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച കാലിഫോർണിയ ഫെഡറൽ കോടതിയിൽ കേസുകൊടുത്തത്.
2024-ൽ ഒരു സംഗീതപരിപാടിക്കിടെ എടുത്ത ചിത്രമാണ് സാംസങ് ഉപയോഗിച്ചത്. ചിത്രത്തിന്റെ പകർപ്പവകാശം പൂർണമായി ദുവാ ലിപയ്ക്ക് അവകാശപ്പെട്ടതാണ്. ഇത് അനുവാദമില്ലാതെ ഉപയോഗിച്ചതിലൂടെ കമ്പനി പകർപ്പവകാശനിയമം ലംഘിച്ചെന്നും തന്റെ ബ്രാൻഡ് ഐഡന്റിറ്റിയെ ഇത് ദോഷമായി ബാധിച്ചെന്നും ദുവ ആരോപിക്കുന്നു. താൻ ഈ ഉത്പന്നം അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നെന്ന തെറ്റായ വിവരം ഉപയോക്താക്കൾക്ക് നൽകുന്നതാണ് കമ്പനിയുടെ പ്രവൃത്തിയെന്നും പറയുന്നു.
2025 ജൂണിലാണ് സാംസങ് ടി.വി.യുടെ പെട്ടിയിൽ തന്റെ ഫോട്ടോ ഉപയോഗിക്കുന്നത് ദുവാ ലിപയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചിത്രം നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടും കമ്പനി അതിന് തയ്യാറായില്ലെന്ന് ദുവയുടെ അഭിഭാഷകൻ അറിയിച്ചു.
Content Highlights: Dua Lipa filed a lawsuit against Samsung in California Federal Court., The dispute involves the unauthorized use of her photo on Samsung TV packaging., The singer is seeking $17 million (142 crore INR) in damages., Dua Lipa claims copyright infringement and damage to her brand identity.