തെലുങ്ക് 'ദൃശ്യം 2'ന് തുടക്കം

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്കിന് തുടക്കമായി. ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസിൽ നടന്ന പൂജാ ചടങ്ങിൽ ജീത്തു ജോസഫ്, ചിത്രത്തിൽ നായകനാവുന്ന വെങ്കടേഷ്, ഛായാഗ്രാഹകൻ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ മാസം അഞ്ചിന് ഹൈദരാബാദിൽ തുടങ്ങും.
'ദൃശ്യം 2' പുറത്തിറങ്ങിയതിന് പിന്നാലെ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. മുതിർന്ന നടി ശ്രീപ്രിയയാണ് ദൃശ്യം ആദ്യ ഭാഗത്തിൻറെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്. എന്നാൽ രണ്ടാം ഭാഗം ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്.
ആദ്യഭാഗത്തിലേതുപോലെ മീനയും എസ്‍തറും തങ്ങളുടെ കഥാപാത്രങ്ങളെ തെലുങ്കിൽ അവതരിപ്പിക്കും. ആശിർവാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷൻസ്, രാജ്‍കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.
Content Highlights : Drishyam 2 Telugu Remake Venkatesh Jeethu Joseph Meena Esther
Content Highlights: