1783 കോടി ആഗോളകളക്ഷൻ നേടി 'ധുരന്ധർ 2'; 30 ദിവസം പിന്നിട്ട് കുതിപ്പ് തുടരുന്നു

#Movies Desk
'ധുരന്ധർ: ദ റിവഞ്ച്' പോസ്റ്റർ
'ധുരന്ധർ: ദ റിവഞ്ച്' പോസ്റ്റർ

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' ബോക്‌സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കളക്ഷൻ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയിൽനിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യചിത്രമെന്ന നേട്ടം സ്വന്തമാക്കിയ 'ധുരന്ധർ 2', റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോളതലത്തിൽ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽനിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ് കലക്ഷൻ.

ചിത്രം ഇന്ത്യയിൽനിന്ന് നേടിയ കളക്ഷന്റെ ബ്രേക്ക് അപ്പും നിർമാതാക്കൾ പുറത്ത് വിട്ടു. എട്ടുദിവസം നീണ്ട ആദ്യ ആഴ്ച്ച 690 കോടി ഇന്ത്യയിൽനിന്ന് നെറ്റ് ഗ്രോസ് നേടിയ ചിത്രം, രണ്ടാമാഴ്ച്ച നേടിയത് 271 കോടിയും, മൂന്നാമാഴ്ച നേടിയത് 120 കോടിയും നാലാംമാഴ്ച 58 കോടിയുമാണ്.

ചിത്രത്തിന്റെ അഞ്ചാം വീക്കെൻഡിൽ, വെള്ളിയാഴ്ച (30-ാം ദിവസം) മൂന്നുകോടി, ശനിയാഴ്ച അഞ്ചുകോടി, ഞായറാഴ്ച 5.50 കോടി എന്നിങ്ങനെ ഇന്ത്യ നെറ്റ് ഗ്രോസ് നേടിയ ചിത്രം അഞ്ചാം വീക്കെൻഡിൽനിന്ന് ആകെ സ്വന്തമാക്കിയത് 13.50 കോടി രൂപയാണ്. ഇന്ത്യയിൽനിന്ന് 1153 കോടി നെറ്റ് ഗ്രോസ് 32 ദിവസംകൊണ്ട് നേടിയ ചിത്രം, ഇന്ത്യയിൽനിന്ന് നേടിയ ടോട്ടൽ ഗ്രോസ് 1360 കോടിയാണ്.

423 കോടി രൂപയാണ് ചിത്രം വിദേശത്തുനിന്ന് നേടിയെടുത്തത്. അതോടെ ചിത്രത്തിന്റെ ആഗോള ടോട്ടൽ ബോക്‌സ് ഓഫീസ് കലക്ഷൻ 1783 കോടി പിന്നിട്ടു. പിആർഒ: ശബരി.

Content Highlights: Dhurandhar 2 achieves 1783 crore global box office collection in 30 days. First Indian film to cross 1000 crore net gross domestically. Detailed week-wise revenue breakdown provided by Jio Studios and B62 Studios. Total domestic gross reaches 1360 crore with 423 crore from international markets