നന്ദിയുണ്ട്, പക്ഷേ, ഇതൊക്കെ എന്റെ വിശ്വാസത്തിന് എതിര്? തുറന്നുപറഞ്ഞ് സൈറ വാസിം

കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും കഥാപാത്രങ്ങളിലൂടെ സിനിമാ മേഖലയില്‍ തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയ നടിയാണ് സൈറ വാസിം. എന്നാല്‍ തന്റെ അഭിനയത്തേയും കഴിവിനെയും പ്രശംസിക്കരുതെന്ന് അഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് സൈറ.
'തന്നെയും തന്റെ കഥാപാത്രങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരോടൊക്കെ നന്ദി, പക്ഷേ പ്രശംസ തന്റെ ഇമാനിന് (വിശ്വാസം) എതിരാണ്. അതുകൊണ്ട് എന്റെ നല്ലതിനായി നിങ്ങള്‍ അള്ളാഹുവിനോട് പ്രാര്‍ഥിക്കൂ' എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ സൈറ പറയുന്നത്.