മാത്യു തോമസും ബേസിലും ആദ്യമായി ഒന്നിച്ച് ; 'കപ്പ്' തിയേറ്ററുകളിലേക്ക്

കപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
കപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

മാത്യു തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'കപ്പ്' വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. നവാഗതനായ സഞ്ജു വി.സാമുവല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവല്‍ ഗ്രാമത്തിലെ ബാഡ്മിന്റണ്‍ കളിയില്‍ തല്‍പ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥയാണ് പറയുന്നത്. 

നമിത പ്രമോദ്, അനിഖ സുരേന്ദ്രന്‍, റിയ ഷിബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനന്യാ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, എയ്ഞ്ചലിനാ മേരി ആന്റണി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ ആണ്.

ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, കാർത്തിക്ക് വിഷ്ണു, ആനന്ദ് റോഷന്‍, തുഷാര, മൃണാളിനി എന്നിങ്ങനെ ഒട്ടേറെ പ്രമുഖ താരങ്ങളും സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സംഗീതം-  ഷാന്‍ റഹ്‌മാന്‍, തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെന്‍സണ്‍ ഡ്യൂറോം. ഛായാഗ്രഹണം- നിഖില്‍ പ്രവീണ്‍. എഡിറ്റിംഗ്- റെക്‌സണ്‍ ജോസഫ്. കലാസംവിധാനം- ജോസഫ് തെല്ലിക്കല്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പൗലോസ് കുറുമുറ്റം. പ്രൊഡക്ഷന്‍ കണ്‍ടോളര്‍- പ്രൊഡക്ഷന്‍ കണ്‍ടോളര്‍- നന്ദു പൊതുവാള്‍. പിആര്‍ഓ- റോജിന്‍ കെ റോയ്, മാര്‍ക്കറ്റിംഗ്- സിനിമ നെറ്റ്‌വര്‍ക്ക്‌, ടാഗ് 360

Content Highlights: basil joseph and mathew thomas starring cup malayalam movie to theatres