മുഖ്യവേഷത്തിൽ അച്ഛന്മാരും മക്കളും; സിദ്ദിഖ്-ഷഹീൻ സിദ്ദിഖ്, ബാബുരാജ്-അക്ഷയ് ബാബുരാജ് ടീം ഒന്നിക്കുന്ന ‘ക്രിംസൺ പിയർ’

ബ്ലൂ ഹെയ്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ പ്രശാന്ത് പന്മനാഭൻ രചനയും സംവിധാനവും നിർവഹിക്കുന്ന ക്രിംസൺ പിയർ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും നടന്നു.
റൊമാൻസിനും ഹ്യൂമറിനും പ്രാധാന്യം നൽകുന്ന ചിത്രം രണ്ടാം പകുതിയിൽ ത്രില്ലർ മൂഡിലേക്ക് മാറുന്ന രീതിയിലാണ് ഒരുക്കുന്നത്. സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, വിജിലേഷ്, അമൃത വർഷിണി, അനു, ഷിമി, ജിത്തു അഭിമന്യു, മനു പ്രശാന്ത്, ശിവദാസ് കണ്ണൂർ, രഞ്ജിത്ത്, വിനീത് തട്ടിൽ, നന്ദിത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ആരം എന്ന ചിത്രത്തിനു ശേഷം സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാബുരാജിന്റെ മകൻ അക്ഷയ് ബാബുരാജിന്റെ രണ്ടാമത്തെ ചിത്രവും. രണ്ടാമത്തെ ചിത്രമായ ക്രിംസൺ പിയറിലും അച്ഛനും മകനും ഒരുമിച്ചെത്തുന്നു.
ബിജിബാൽ സംഗീതവും സന്തോഷ് വർമ്മ, ഹരിനാരായണൻ എന്നിവർ വരികളും ഒരുക്കുന്നു. പ്രമോദ് കെ. പിള്ളയാണ് ഛായാഗ്രഹണം. രതീഷ് രാജ് എഡിറ്റിംഗും, ബില്ല ജഗൻ ആക്ഷനും നിർവഹിക്കുന്നു. ജോസ് വാരാപ്പുഴ പ്രൊഡക്ഷൻ കൺട്രോളറും ഗിരീഷ് കൊടുങ്ങല്ലൂർ പ്രൊഡക്ഷൻ ഡിസൈനറുമാണ്. ജബ്ബാർ മതിലകം ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.
മേക്കപ്പ് :മനോജ് അങ്കമാലി, കലാസംവിധാനം :ശ്രീകുമാർ ആലപ്പുഴ, വസ്ത്രലങ്കാരം:കുക്കു ജീവൻ, ഫിനാൻസ് കൺട്രോളർ : പ്രശാന്ത് ചന്ദ്രപ്പൻ, അസോസിയേറ്റ് ഡയറക്ടർ: എ.എം. അജിത് കുമാർ, അസിസ്റ്റന്റ് ഡയറക്ട്ടേഴ്സ് : നിതീഷ് കോഴിക്കോട്, ബിബി, ശ്രീരാജ് കെ. സ്റ്റിൽസ് : അജീഷ് ആവണി, പി ആർ ഓ: ഐശ്വര്യ രാജ്.
Content Highlights: Written and directed by Prasanth Padmanabhan under Blue Haze Production House, the romantic-comedy thriller Crimson Pier officially kicked off with a pooja and switch-on ceremony, bringing together real-life father-son duos Siddique and Shaheen Siddique alongside Baburaj and Akshay Baburaj, with music composed by Bijibal.