മഴയത്ത് 12 മണിക്കൂർ നീണ്ട സംഘട്ടന രംഗം; ഷൂട്ടിങ്ങിനിടെ കൈയടി നേടി ചിരഞ്ജീവി

ചിരഞ്ജീവി | ഫോട്ടോ: Instagram
ചിരഞ്ജീവി | ഫോട്ടോ: Instagram

സൂപ്പർതാരം ചിരഞ്ജീവി സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം ചിരു 158 ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനറായ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് ചിരുബോബി2 / ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണവും അതിനായി ചിരഞ്ജീവി കാണിച്ച പ്രതിബദ്ധതയുമാണ് വാർത്തയാവുന്നത്. മഴയിലുള്ള സംഘട്ടന രംഗമാണ് വലിയ കാൻവാസിൽ ചിത്രത്തിനായി ഒരുക്കിയത്. 12 മണിക്കൂറോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ഈ രംഗം പൂർത്തിയായത്. വാൾട്ടെയർ വീരയ്യയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിച്ച ഈ ചിത്രത്തിന്റെ സംഘട്ടന രംഗം ഒരുക്കിയത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴ്‌സ് രാം-ലക്ഷ്മൺ ടീമാണ്. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ബ്ലോക്കുകളിലൊന്നായാണ് ഇത് ചിത്രീകരിച്ചത്. ഇതിനായി രാവിലെ ഒമ്പത് മണിക്ക് ലൊക്കേഷനിൽ എത്തിയ ചിരഞ്ജീവി ഏകദേശം 12 മണിക്കൂർ തുടർച്ചയായി മഴയത്തുള്ള ചിത്രീകരണത്തിന്റെ ഭാഗമായി. ഉച്ചഭക്ഷണ ഇടവേള മാത്രം എടുത്ത അദ്ദേഹം, ശാരീരികമായി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി ആക്ഷൻ രംഗങ്ങൾ ചെയ്തു.

ആരാധകരെ ത്രസിപ്പിക്കുന്ന ഒരു തിയേറ്റർ അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ വലിയ മഴ സംഘട്ടന രംഗം, ചിത്രത്തിലെ ഒരു ശ്രദ്ധേയമായ നിമിഷമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നു. ആക്ഷൻ, ഇമോഷൻ, മാസ് അപ്പീൽ എന്നിവ നിറഞ്ഞ ഒരു മെഗാ മാസ് കൊമേഴ്‌സ്യൽ എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളി താരം അനശ്വര രാജനാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ മകളായി അഭിനയിക്കുന്നത്‌. രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ: കെവിഎൻ പ്രൊഡക്ഷൻസ്, നിർമ്മാതാവ്: വെങ്കട്ട് കെ നാരായണ, സംഗീതം: തമൻ എസ്, തിരക്കഥാകൃത്തുക്കൾ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി, അഡീഷണൽ തിരക്കഥാകൃത്തുക്കൾ: ഹരി മോഹന കൃഷ്ണ, വിനീത് പൊട്‌ലൂരി, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ: യുഗന്ദർ ടി, സംഭാഷണങ്ങൾ: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടർമാർ: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടർ: വി. ക്രാന്തി ചക്രവർത്തി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരണ്യ പൊട്‌ല, മാർക്കറ്റിംഗ്ഃ ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി

Content Highlights: Chiranjeevi filmed a high-octane rain stunt for 12 continuous hours., The action sequence is choreographed by the renowned Ram-Laxman duo., Chiru 158 is a massive commercial entertainer directed by Bobby Kolli., Produced by KVN Productions, featuring Anaswara Rajan as the lead actress., The film promises a grand theatrical experience with a mix of action and emotion