25 കോടി ആഗോള കളക്ഷൻ പിന്നിട്ട് 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്'; 2026-ലെ ആദ്യഹിറ്റ്

#Movies Desk
'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്' പോസ്റ്റര്‍
'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്' പോസ്റ്റര്‍

ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്'. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായെത്തിയ 'ചത്താ പച്ച' റിലീസ് ചെയ്ത് അഞ്ചുദിവസം പിന്നിടുമ്പോൾ 25 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി. 2026-ലെ മലയാളത്തിലെ ഏറ്റവും വലിയ വിജയമായാണ് ചിത്രം മുന്നോട്ട് കുതിക്കുന്നത്.

ഗംഭീര പ്രേക്ഷക- നിരൂപകപ്രതികരണം നേടിയ ചിത്രം, കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം വാൾട്ടർ എന്ന അതിഥി താരമായി മെഗാസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഗംഭീര പ്രകടനമാണ് ഇവർ ഓരോരുത്തരും കാഴ്ചവെച്ചത്. വളരെ സ്‌റ്റൈലിഷ് ആയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യാവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രത്തിന്, പാൻ ഇന്ത്യൻ തലത്തിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. യുവപ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും ഒരേ പോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് പാക്കേജായി, ആക്ഷൻ- കോമഡി- ത്രിൽ- വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം മനോഹരമായി കോർത്തിണക്കിയ ചിത്രം, ഉയർന്ന സാങ്കേതിക നിലവാരവും പുലർത്തുന്നുണ്ട്.

ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂഡബ്ല്യൂഇ സ്‌റ്റൈൽ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്. സ്‌റ്റൈലിഷ് ആയും ഡബ്ല്യൂഡബ്ല്യൂഇ ആരാധകർക്ക് ആവേശം പകരുന്ന രീതിയിലും ത്രസിപ്പിക്കുന്ന പൂർണതയോടെയാണ് ചിത്രത്തിലെ റസ്ലിങ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നതെന്നതും ഇതിന്റെ ഹൈലൈറ്റ് ആണ്.

സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്‌നി ഖാൻ, മുത്തുമണി, കാർമെൻ എസ്. മാത്യു, ദർതഗ്‌നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് ആൻഡ് തോജ് ക്രിസ്റ്റി, ആഷ്‌ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകർന്ന ചിത്രം കൂടിയാണിത്.

ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം വമ്പൻ ആഗോള റിലീസ് ഒരുക്കിയത്. പാൻ- ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ പ്രൊഡക്ഷൻസ് ആണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് 'ചത്താ പച്ച'. തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്‌നാട്- കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് പിവിആർ ഐനോക്‌സ് പിക്‌ചേഴ്‌സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ആഗോള തലത്തിൽ എത്തിയത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ്.

ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം: ജോമോൻ ടി. ജോൺ, സുദീപ് ഇളമൺ, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, ആക്ഷൻ: കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം: മെൽവി, മേക്കപ്പ്: റോണക്‌സ് സേവ്യർ, പശ്ചാത്തല സംഗീതം: മുജീബ് മജീദ്, രചന: സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, ആർട്ട്: സുനിൽ ദാസ്, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർഥൻ, സൗണ്ട് മിക്‌സ്: അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, വിഷ്വൽ ഇഫക്റ്റുകൾ: വിശ്വ എഫ്എക്‌സ്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ: യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിങ് ഡയറക്ടർ-ആർ.പി. ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ: ഫുൾ ഫിലിമി, പിആർഒ: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Malayalam action-comedy `Chatha Pacha: The Ring of Rowdies` hits ₹25 Cr globally. A must-watch WWE-style entertainer for all ages