'ഡല്‍ഹിയിലും തെലുങ്കാനയിലും കൊറോണയെത്തി', ആശംസയറിയിച്ച് ചാര്‍മിയുടെ ടിക് ടോക്; ഒടുവില്‍ മാപ്പും

കൊറോണ വൈറസിനെ കുറിച്ചുള്ള തന്റെ ടിക്ടോക് വീഡിയോ വിവാദമായതിനെ തുടര്‍ന്ന് മാപ്പ് ചോദിച്ച് നടി ചാര്‍മി കൗര്‍. ഇന്ത്യയിൽ രണ്ട് പുതിയ കൊറോണ കേസുകൾ കൂടി കണ്ടെത്തിയിരിക്കുന്നതിനെ കുറിച്ചായിരുന്നു ചാർമിയുടെ വീഡിയോ.
ഡൽഹിയിലും തെലുങ്കാനയിലും ഓരോ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തെന്ന വിവരം പങ്കുവച്ച ചാര്‍മി ഏവര്‍ക്കും ആശംസകളും വീഡിയോയിലൂടെ പറയുന്നുണ്ട്. ഹാസ്യരൂപേണയുള്ള ഈ വീഡിയോ വിവാദമായതിനെത്തുടര്‍ന്നാണ് ചാര്‍മി ക്ഷമ ചോദിച്ച് രംഗത്തെത്തിയത്
“നിങ്ങളുടെ എല്ലാ കമന്റുകളും ഞാൻ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. വളരെ സെൻസിറ്റീവ് ആയൊരു വിഷയത്തിൽ പക്വതയില്ലാതെ പ്രവൃത്തിയായിപ്പോയി. ഇനി മുതൽ എന്റെ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തും,അതുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല” ചാര്‍മി ട്വീറ്റ് ചെയ്തു.
കാട്ടുചെമ്പകം, ആഗതന്, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് ചാര്‍മി. 2015 ല്‍ പുറത്തിറങ്ങിയ വിക്രം ചിത്രം പത്ത് എന്ട്രതുക്കുള്ളേ എന്ന ചിത്രത്തിലാണ് ചാര്‍മി അവസാനം വേഷമിട്ടത്. പിന്നീട് നിര്‍മാണത്തിലേക്ക് തിരിഞ്ഞ ചാര്‍മി അഞ്ചിലധികം തെലുങ്ക് ചിത്രങ്ങള്‍ നിര്‍മിച്ചു.
Content Highlights : charmy kaur apologize for insensitive Tik Tok Video on corona Virus
Content Highlights: