ബുക് ടോക്ക് കേരളയ്ക്ക് തുടക്കം; എ. ചന്ദ്രശേഖറെ ആദരിച്ചു

#Movies Desk
ചടങ്ങിൽനിന്ന്
ചടങ്ങിൽനിന്ന്

സിനിമയുടെ സാമൂഹികസ്വാധീനം വലുതാണെന്നും സിനിമയിൽ കാണിക്കുന്നത് യുവതലമുറയിൽ പ്രതിഫലിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ടെന്നും മുൻ ഡി.ജി.പി. എ. ഹേമചന്ദ്രൻ. മാധ്യമപഠന കേന്ദ്രം ലിറ്ററേച്ചർ ട്രസ്റ്റിന്റെ ബുക്ക് ടോക്ക് കേരള പുസ്തക സംവാദ പരമ്പര ഉദ്ഘാടനം ചെയ്യവേ എ. ചന്ദ്രശേഖറിന്റെ പോസ്റ്റ് ട്രൂത്ത് സിനിമ ഗ്രന്ഥത്തെ മുൻനിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യാനന്തരകാലത്തെ ട്രൂത്തിഫിക്കേഷൻ എന്നത് ബിബ്ലിക്കൽ കാലം മുതൽക്കേ നിലവിലുള്ളതാണെന്ന് മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അഭിപ്രായപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ, പി.എ.സി.സി. അംഗം ഡോ. സി.കെ. ഹാജിബ് എന്നിവർ പുസ്തകത്തെ വിലയിരുത്തി സംസാരിച്ചു.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം രചനാ വിഭാഗം ജൂറി ചെയർമാനായ ഗ്രന്ഥകർത്താവിനെ ശാരദാ മുരളീധരൻ ആദരിച്ചു. വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജി. ശങ്കർ, ബൈജു ചന്ദ്രൻ, എ. മീരാസാഹിബ്, എ. സക്കീർ ഹുസൈൻ, ഡോ. ടി ഷിറാസ് ഖാൻ, എ. ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു.

Content Highlights: Media Pathana Kendram Literature Trust inaugurated the Book Talk Kerala book debate series. Former DGP A. Hemachandran inaugurated the event, discussing the social impact of cinema based on A. Chandrasekhar's book 'Post Truth Cinema'. Former Chief Secretary Sharada Muralidharan honored author A. Chandrasekhar, who was appointed Jury Chairman for the 72nd National Film Awards (writing section). Senior journalist M.G. Radhakrishnan and PACC member Dr. C.K. Hajib reviewed the book during the discussion. The event was chaired by Vijayakrishnan, with prominent personalities including G. Shankar and Baiju Chandran in attendance.