കൊറോണ: നിര്‍മാതാവ് കരീം മൊറാനിയുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്
കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡിലെ നിര്‍മാതാവ് കരീം മൊറാനിയുടെ രണ്ടാമത്തെ ഫലവും പോസിറ്റീവ്. ഏപ്രില്‍ 8 മുതല്‍ മുബൈയിലുള്ള നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കരീം.
കരീം മൊറാനിയുടെ ഒപ്പം മക്കളായ ഷാസ, സോയ തുടങ്ങിയവര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ടെസ്റ്റുകളില്‍ മക്കളുടെ രണ്ടുപേരുടെയും ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ രണ്ടുപേരെയും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
ഏപ്രില്‍ 8-നായിരുന്നു കരീമിനും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൂവരേയും മുബൈയിലുള്ള നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാസയ്ക്ക് ഒഴികെ മറ്റു രണ്ടുപേര്‍ക്കും രോഗലക്ഷ്ണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍ക്കുന്ന വിവരം.
കരീം മൊറാനിക്ക് 60-ന് മുകളില്‍ പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാ.വണ്‍, ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മാതാവ് കരീം മൊറാനി.
ontent Highlights: Bollywood producer Karim Morani tests positive for Covid 19 for the second time
Content Highlights: