രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് മൊഴി; നടൻ ബോബി കുര്യനെ ചോദ്യംചെയ്തു

#സ്വന്തം ലേഖകൻ
രഞ്ജിത്, ബോബി കുര്യൻ | ഫോട്ടോ: ബിജു വർ​ഗീസ് \ മാതൃഭൂമി, Instagram
രഞ്ജിത്, ബോബി കുര്യൻ | ഫോട്ടോ: ബിജു വർ​ഗീസ് \ മാതൃഭൂമി, Instagram

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ അന്വേഷകസംഘം ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന്‌ ബോബി കുര്യൻ മൊഴി നൽകിയതായാണ്‌ വിവരം. രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹസംവിധായിക ശാലിനിയെ അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.

ഇതിനു പുറമേ, ഷൂട്ടിങ്‌ ലൊക്കേഷനിലുണ്ടായിരുന്ന നിരവധി പേരെയും അന്വേഷകസംഘം ചോദ്യം ചെയ്തു. സിനിമാ ലൊക്കേഷനിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

Content Highlights: Actor Bobby Kurian interrogated over allegations of assisting director Ranjith. Bobby Kurian denied prior knowledge of the assault case during questioning. Investigation includes statements from assistant director Shalini and crew members. Case stems from sexual assault allegations occurring at a film location