ബിന്നി സെബാസ്റ്റ്യൻ 'രാശി'യിലൂടെ നായികയാവുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യൻ നായികയായ പുതിയ സിനിമ 'രാശി' ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി. ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി.
ഈ സിനിമയിലൂടെയാണ് ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാൻറിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യൻ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. മമ്മൂട്ടി ചിത്രമായ 'തോപ്പിൽ ജോപ്പനിൽ' ആൻഡ്രിയയുടെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട് ബിന്നി തിളങ്ങിയിരുന്നു. ചിത്രത്തിലെ നായകൻ നൂബിൻ ജോണിയാണ്.
കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതും, ആദ്യാവസാനം ദുരൂഹത നിറഞ്ഞു നിൽക്കുന്നതുമായ ഒരു സിനിമയാണ് രാശി. സന്ധ്യാ നായർ മറ്റൊരു ശ്രെദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പോപ്പ് മീഡിയയുടെ ബാനറിൽ സംവിധായകനും നിർമ്മാതാവുമായ ഷോജി സെബാസ്റ്റ്യനും , ജോഷി കൃഷ്ണയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥയും സംവിധാനവും, ബിനു സി ബെന്നി.
ക്യാമറ - ജിബിൻ എൻ വി, മ്യൂസിക് ആൻറ് ബി ജി എം - സെട്രിസ്, എഡിറ്റർ-ശ്രീകാന്ത് സജീവ് , ഡി ഐ - സ്പോട്ടട് കളേഴ്സ്, ഗാനരചന- സെയ്മി ജോഗി, സൗണ്ട് മിക്സിംഗ്- ഹാപ്പി ജോസ്, മേക്കപ്പ് - മനോജ് അങ്കമാലി, വിനീത ഹണീസ്, അസോസിയേറ്റ് എഡിറ്റർ- കിൻറർ ഒലിക്കൻ, ടോംസൺ ടോമി, അസിസ്റ്റൻറ് ക്യാമറ-ജോബിൻ ജോണി, പി ആർ ഒ- പി ആർ സുമേരൻ, സഹസംവിധായകൻ- ജോമോൻ എബ്രഹാം, രഞ്ജിത്ത് രാജു, ആർട്ട് ആൻറ് കോസ്റ്റ്യൂം ഡിസൈനർ- റോബൻ,സ്റ്റിൽസ്- അരുൺ ഫോട്ടോനെറ്റ്, പബ്ലിസിറ്റി ഡിസൈനർ- സജിത്ത് സന്തോഷ്.
Content Highlights: Binny Sebastain Steps into Leading Role: First Look of 'Rashi' Unveiled