മമ്മൂട്ടി, ജയറാം, നയൻതാര...; ഭാഗ്യരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് താരനിര

#Movies Desk
രജനീകാന്ത്, ജയറാമും പാര്‍വതിയും | Photo: ANI, Facebook/ Jayaram Live
രജനീകാന്ത്, ജയറാമും പാര്‍വതിയും | Photo: ANI, Facebook/ Jayaram Live

അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിനെ അവസാനമായി ഒരുനോക്ക് കാണാൻ മലയാളത്തിന്റെ പ്രിയതാരങ്ങളുമെത്തി. മമ്മൂട്ടി, ജയറാം, ദിലീപ്, പാർവതി, നയൻതാര ഉൾപ്പെടെയുള്ളവർ ഭാഗ്യരാജിന്റെ വസതിയിലെത്തി അന്ത്യാഞ്ജലി നേർന്നു.

ധനുഷ് ചിത്രം 'ഓ'മിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി ഇപ്പോൾ ചെന്നൈയിലാണ്. ഇവിടെനിന്നാണ് ഭാഗ്യരാജിന്റെ മരണവാർത്തയറിഞ്ഞ് മമ്മൂട്ടി ഭാഗ്യരാജിനെ അവസാനമായി കാണാനെത്തിയത്. പൊട്ടിക്കരഞ്ഞ ഭാഗ്യരാജിന്റെ ഭാര്യ പൂർണിമയെ മമ്മൂട്ടി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

ഭാര്യയും നടിയുമായ പാർവതിക്കൊപ്പമാണ് ജയറാം അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. അതീവ ദുഃഖിതനായാണ് ജയറാം കാണപ്പെട്ടത്.

ദിലീപ്, കീർത്തി സുരേഷ് എന്നിവരും ഭാഗ്യരാജിന്റെ വീട്ടിലെത്തി. മലയാള ചിത്രം 'മിസ്റ്റർ മരുമകനി'ൽ ദിലീപിന്റെ അച്ഛന്റെ വേഷം അവതരിപ്പിച്ചത് ഭാഗ്യരാജ് ആണ്.

ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാര ഭാഗ്യരാജിനെ അവസാനമായി കാണാനെത്തിയത്. നടിമാരായ അംബിക, നളിനി, സുമലത എന്നിവരും ഭാഗ്യരാജിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.

മുഖ്യമന്ത്രി വിജയ് നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു. ഭാഗ്യരാജും മകൻ ശന്തനുവുമായി വിജയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. രജനീകാന്ത്, കമൽഹാസൻ, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരും അന്ത്യോപചാരം അർപ്പിക്കാൻ എത്തി.

Content Highlights: Prominent Malayalam film stars visited the residence of the late veteran Tamil actor and director K. Bhagyaraj in Chennai to pay their final respects. Megastar Mammootty, who is currently in Chennai for a film shoot, visited the family and emotionally consoled Bhagyaraj's grieving wife, Poornima.