'നിന്റെ ബാഹുബലിയെ ഇനി ആര് രക്ഷിക്കും?'; അമ്പരപ്പിക്കുന്ന വിഷ്വൽ മാജിക്, 'ബാഹുബലി- ദി എറ്റേണൽ വാർ' ടീസർ

ടീസറിൽ നിന്ന്
ടീസറിൽ നിന്ന്

'ബാഹുബലി' ഫ്രാഞ്ചൈസിയുടെ നിർമാതാക്കളിൽ നിന്ന് അതേ സിനിമാറ്റിക് യൂണിവേഴ്‌സിൽ മറ്റൊരു ചിത്രംകൂടെ പ്രേക്ഷകരിലേക്ക്. 'ബാഹുബലി - ദി എറ്റേണൽ വാർ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ആനിമേറ്റഡ് ആഖ്യാന രീതിയിൽ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗമായിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക എന്നാണ് റിപ്പോർട്ടുകൾ.

ഇഷാൻ ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ ഭാഗങ്ങളിലെ നിർണായക സംഭവങ്ങൾക്ക് ശേഷമുള്ള കഥയാണ് പറയുന്നത്. ആനിമേഷൻ ശൈലിയിലാണ് ടീസറിൽ നായകനെ ഇഷാൻ അവതരിപ്പിച്ചിരിക്കുന്നത്. 'ബാഹുബലി: ദി ബിഗിനിംഗ്', 'ദി കൺക്ലൂഷൻ' എന്നീ സിനിമകളിലെ ടൈംലൈനുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചനകൾ.

ഏറ്റവും ഉയർന്ന ബജറ്റിലുള്ള ഇന്ത്യൻ ആനിമേറ്റഡ് ചിത്രമായിരിക്കും 'ബാഹുബലി - ദി എറ്റേണൽ വാർ' എന്ന് പ്രഭാസ് വ്യക്തമാക്കി. 120 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ‘ബാഹുബലി പാർട്ട് 1’-ന്റെ ബജറ്റിന് ഏകദേശം തുല്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Witness the next chapter in the Baahubali universe! The epic animated saga `Baahubali: The Eternal War` teaser is here, promising breathtaking visuals & untold stories.