അടുത്ത വീട്ടിലെ കഥ, മിസ്റ്ററി ഡ്രാമയുമായി ആൻ അഗസ്റ്റിൻ; വരുന്നൂ 'അയൽ'

ആൻ അഗസ്റ്റിൻ നായികയാവുന്ന അയൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. റൺ ബേബി റൺ എന്ന തമിഴ് ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിൽ വൻ വിജയമായി മാറുകയും, ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ചിത്രമാണ് ആർ ജെ ബാലാജി നായകനായ "റൺ ബേബി റൺ".
മുരളി ഗോപിയാണ് നായകൻ. ടിയാൻ എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് യുവ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിർവഹിക്കുന്നത് മുരളി ഗോപിതന്നെയാണ്. എഡിറ്റിങ് അയൂബ് ഖാനും ശക്തി ശരവണൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജെയിൻ പോൾ, കലാസംവിധാനം - രഞ്ജിത് കൊത്തെരി, മേക്കപ്പ് - ബൈജു ശശികല, കോസ്റ്റ്യൂം ഡിസൈനർ - ആയിഷ ഷഫീർ സേട്ട്, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, സൗണ്ട് മിക്സിങ് - വിഷ്ണു പി സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിതുൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ - ഷാരൂഖ് റഷീദ്, പ്രൊജക്റ്റ് ഡിസൈനർ - എം എസ് അരുൺ, സ്റ്റിൽ ഫോട്ടോഗ്രാഫർ - നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ. പി ആർ ഒ - എ. എസ് ദിനേശ് , ആതിര ദിൽജിത്, ഓൺലൈൻ - ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് - ബിനു ബ്രിങ്ഫോർത്ത്.
Content Highlights: ayel movie title poster, ann augustine and murali gopy movie, jiyen krishnakumar movie