60 കോടി ആഗോള കലക്ഷൻ പിന്നിട്ട് അതിരടി; മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം

#Movies Desk
അതിരടി പോസ്റ്റർ
അതിരടി പോസ്റ്റർ

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം 'അതിരടി'യുടെ ആഗോള കലക്ഷൻ 60 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കേരളാ കലക്ഷൻ 30 കോടി പിന്നിട്ടിരുന്നു. ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസർ ആയി അതിരടി മാറി. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച കലക്ഷൻ ആണ് ചിത്രം നിലനിർത്തുന്നത്. ആദ്യ വാരത്തിലും രണ്ടാം വാരത്തിലും ഗംഭീരപ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്.

കേരളത്തിലെ നിറഞ്ഞ സദസുകളിൽ പ്രേക്ഷകരുടെ കയ്യടി നേടി പ്രദർശനം തുടരുന്ന ചിത്രം ഓവർസീസ് മാർക്കറ്റിലും ഗംഭീര പ്രകടനമാണ് നടത്തിയത്. മേയ് പതിനാലിന് ആഗോള റിലീസായി എത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പിന് പ്രേക്ഷകർ നൽകിയ ആവേശകരമായ സ്വീകരണത്തിന് ശേഷം, മേയ് 22-നാണു തമിഴ് പതിപ്പ് എത്തിയത്. ആദ്യദിനം ആഗോള തലത്തിൽ 13 കോടി രൂപ നേടി, ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ നാലാമത്തെ ആഗോള ഓപ്പണിങ് സ്വന്തമാക്കിയ ചിത്രം, ഈ വർഷം 50 കോടി ക്ലബിലെത്തിയ അഞ്ചു മലയാള ചിത്രങ്ങളിലൊന്ന് കൂടിയാണ്.

പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകരെയും ആകർഷിച്ച ചിത്രം, ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനുംകൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയിൽ ആണ് കഥ പറയുന്നത്. ഒട്ടേറെ താരങ്ങളുള്ള ചിത്രത്തിന്റെ ഹൈലൈറ്റ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്, ഷാൻ റഹ്‌മാൻ എന്നിവരുടെ അതീവ രസകരമായ പ്രകടനമാണ്. ഡോ. അനന്തു എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചത്.

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർമാർ സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ്. റിയ ഷിബു, സരിൻ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ മികച്ച പ്രകടനംകൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

ഛായാഗ്രഹണം: സാമുവൽ ഹെന്റി, സംഗീതം: വിഷ്ണു വിജയ്, എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വരികൾ: സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ: ഐഡൻചാർട്ട്‌സ്, വിഎഫ്എക്‌സ്: മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ: സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ, പിആർഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.

Content Highlights: Athiradi surpasses 60 crore global box office collection. Becomes the 5th highest-grossing Malayalam film of 2026. Features a multi-star cast including Tovino Thomas, Basil Joseph, and Vineeth Sreenivasan. Successful transition from campus comedy to mass entertainer. Released in Malayalam and Tamil, receiving widespread critical and commercial acclaim.