അർജുൻ ദാസിന്റെ കാറിൽ നിന്ന് കോടികൾ പിടിച്ചെടുത്ത് പോലീസ്; വൈറലായി ബോധവത്കരണ വീഡിയോ

വൈറലായ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ arjun das
വൈറലായ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ arjun das

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോധവത്കരണ വീഡിയോ പുറത്തിറക്കി നടൻ അർജുൻ ദാസ്. പോലീസ് പരിശോധനയ്ക്കിടെ നടന്റെ കാറിൽ നിന്ന് പണമടങ്ങിയ ബാഗ് പിടികൂടുന്ന രീതിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ഇത് യഥാർഥത്തിൽ സംഭവിച്ചതാണെന്നാണ് നമ്മൾ വിചാരിക്കുക. എന്നാൽ വീഡിയോയ്‌ക്കൊടുവിൽ അർജുൻ ദാസ് സത്യാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. ഒപ്പം ഡമ്മി പൈസയും കാണിക്കുന്നു.

തന്റെ പുതിയ ചിത്രമായ കോൺ സിറ്റിയുടെ പ്രൊമോ ഷൂട്ടിന്റെ ഭാഗമായാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് അർജുൻ ദാസ് പറയുന്നു. നടന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ മംഗളാപുരത്ത് ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നടൻ കുടുങ്ങുന്നത് പോലെയാണ് വീഡിയോയിൽ കാണിക്കുന്നത്.

ആദ്യം കാറിന്റെ ഉൾവശം പരിശോധിച്ച പോലീസുകാർ ഡിക്കി തുറക്കുമ്പോഴാണ് പണം അടങ്ങിയ ബാഗ് കാണുന്നത്. തുടർന്ന് അർജുൻ ദാസും കാറിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഷോൻ റോൾഡനും പോലീസുമായി തർക്കിക്കുന്നതും വീഡിയോയിൽ കാണാം. ഇത് തിരഞ്ഞെടുപ്പ് സമയമാണെന്നും മുഖ്യമന്ത്രി വന്നാലും പരിശോധന കഴിഞ്ഞേ വിടൂ എന്ന് പോലീസ് ഉദ്യോഗസ്ഥ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Das (@imarjundas)

Content Highlights: Actor Arjun Das released a viral awareness video regarding election police checks., The video depicts a realistic traffic stop involving the recovery of cash.