ഒമ്പതാം വാർഡിൽ അരറങ്ങേറുന്ന സംഭവങ്ങൾ; അർജുൻ അശോകൻ ചിത്രം 'മെമ്പർ രമേശൻ' ടീസർ

ടീസറിൽ നിന്ന്
ടീസറിൽ നിന്ന്

അർജുൻ അശോകൻ നായകനായെത്തുന്ന മെമ്പർ രമേശൻ 9-ാം വാർഡിന്റെ ടീസർ പുറത്ത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പർ രമേശൻ 9-ാം വാർഡ്. 

ബോബൻ ആൻഡ്​ മോളി എൻറർടൈൻമെൻറ്​സിൻറെ ബാനറിൽ ചിത്രം നിർമിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. ഗായത്രി അശോകാണ്​ ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു

ചെമ്പൻ വിനോദ്, സാബുമോൻ അബ്​ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആൻറണി,ബിനു അടിമാലി, അനൂപ് (ഗുലുമാൽ), മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരാണ് മറ്റുള്ള താരങ്ങൾ.

പേര് സൂചിപ്പിക്കുന്നത് പോലെ രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.

Content Highlights : Arjun Ashokan movie Member Rameshan 9aam Ward teaser

Content Highlights: