നടി അർച്ചന രവി വിവാഹിതയാവുന്നു; വരൻ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാവ് ഷോൺ ആന്റണി

നടിയും മോഡലുമായ അർച്ചന രവിയും നിർമാതാവുമായ ഷോൺ ആന്റണിയും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. അർച്ചനയാണ് വിവാഹവിവരം പങ്കുവെച്ചത്.
'ഏറ്റവും നല്ല അവസ്ഥയിലും മോശം അവസരങ്ങളിലും ഇതിനിടെയുള്ള എല്ലാ കോളിളക്കങ്ങളിലും ഞങ്ങൾ പരസ്പരം കണ്ടറിഞ്ഞിട്ടുണ്ട്. എന്നിട്ടും ഞങ്ങളിലാരും ഓടിയൊളിച്ചില്ല', എന്ന കുറിപ്പോടെയാണ് അർച്ചന വിവാഹനിശ്ചയ വിവരങ്ങൾ പങ്കുവെച്ചത്.
ഞായറാഴ്ചയായിരുന്നു ഇരുവരുടെയും ഉറപ്പീര് ചടങ്ങ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരുവരും വിവാഹക്കാര്യം പരസ്യമാക്കിയത്.
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണത്തിൽ സൗബിൻ ഷാഹിറിനും പിതാവ് ബാബു ഷാഹിറിനുമൊപ്പം പങ്കാളിയാണ് ഷോൺ ആന്റണി. ചിദംബരത്തിന്റെ ജാൻ എ മൻ എന്ന ചിത്രത്തിന്റെ നിർമാണത്തിലും പങ്കാളിയായി. ഇല വീഴാ പൂഞ്ചിറയിൽ അഭിനേതാവായും എത്തി.
മലയാളിയായ അർച്ചന രവി തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. മോഡൽ കൂടിയായ അർച്ചന, തമിഴിൽ അട്ടൂ, നീ ഫോർ എവർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. സൗന്ദര്യമത്സരങ്ങളിൽ വിജയിയായിരുന്നു.
Content Highlights: Actress and model Archana Ravi has officially announced her engagement to Shawn Antony, co-producer of the blockbuster film Manjummel Boys. The couple held a private engagement ceremony on Sunday, but made the official announcement on social media on Tuesday night. Archana shared the news with a heartfelt note emphasizing how they stuck together through both the best and worst moments of their lives. Shawn Antony is a prominent producer associated with hit films like Manjummel Boys and Jan.E.Man, and has also acted in Ela Veezha Poonchira. Archana Ravi, who began her career through beauty pageants and modeling, gained recognition through notable Tamil films such as Attu and Nee Forever.