ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല, പിന്തുണവേണം; പ്രഖ്യാപനവുമായി ആൻ അഗസ്റ്റിന്‍

ആൻ അഗസ്റ്റിൻ
ആൻ അഗസ്റ്റിൻ

നടി ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിൻ ഈ വിവരം  അറിയിച്ചത്. അഭിനയരംഗത്തും സജീവമാകാൻ ഒരുങ്ങുകയാണ് താരം.

മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ എഫ് ബി പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

'ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.'- ആൻ കുറിച്ചു.

Content Highlights: Ann Augustine to produce movies, Miramar Films, returns to acting 

Content Highlights: