ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം 'അനന്തൻ കാട്' അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മികച്ച ബുക്കിങ്ങാണ് ഓൺലൈൻ ടിക്കറ്റിങ് സൈറ്റുകളിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂൺ 25-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് അടുത്തിടെ പുറത്തുവിട്ട ഗ്ലിംപ്‌സ് വീഡിയോ നൽകിയിരിക്കുന്ന സൂചന. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു വിദ്യാർഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേൾവിയിൽ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോർത്തിണക്കലാണ് ചിത്രമെന്ന് മുരളി ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ ഒരുകാലത്തെ ചരിത്രം കൂടി ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയ ട്രെയ്‌ലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.
വൻവിജയമായി മാറിയ 'മാർക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്‌നാഥ് മലയാളത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. തീർച്ചയായും തിയേറ്റർ കാഴ്ച അർഹിക്കുന്നൊരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ള അപ്‌ഡേറ്റുകൾ നൽകുന്ന സൂചന.
ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.
ഛായാഗ്രഹണം: എസ്. യുവ, എഡിറ്റർ: രോഹിത് വി.എസ്. വാരിയത്ത്, സംഗീതം: ബി. അജനീഷ് ലോക്‌നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വി.എഫ്.എക്‌സ്. ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി.സി, സൗണ്ട് ഡിസൈൻ: അരുൺ എസ്. മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം.ടി, ഫിനാൻസ് കൺട്രോളർ: എം.എസ്. അരുൺ, വി.എഫ്.എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‌ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സിക്യൂറ എന്റർടെയ്ൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്‌നർ: ഡ്രീം ബിഗ് ഫിലിംസ്, അഡ്വർടൈസിങ്: ബ്രിങ്‌ഫോർത്ത്.
Content Highlights: Directed by Jiyen Krishnakumar with screenplay by Murali Gopy. Global release scheduled for June 25, 2026. Features a massive star cast including Arya, Indrans, and Nikhila Vimal. Music composed by B. Ajaneesh Loknath. Set against the backdrop of late 80s and early 90s Thiruvananthapuram politics