ആനന്ദത്തിന് ശേഷം അന്നു ആന്റണി വീണ്ടും; ചിത്രീകരണം ദുബായില്‍

'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന സിനിമയുടെ പോസ്റ്ററില്‍ അന്നു ആന്റണി
'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന സിനിമയുടെ പോസ്റ്ററില്‍ അന്നു ആന്റണി

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കും.

ആനന്ദത്തിലൂടെ ശ്രദ്ധനേടിയ അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.

ചിത്രത്തില്‍ മലയാളിത്തിലെ താരങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായില്‍ എത്തുന്ന ഷൂട്ടിംഗ് സംഘമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.

Content Highlights: Anandam Movie Fame, Annu Antony, New Movie, Made in Caravan

Content Highlights: