എ എല്‍ വിജയ്‌യെ നശിപ്പിച്ചതാരെന്ന് ചോദ്യം; ചുട്ടമറുപടി നല്‍കി അമല പോള്‍

-
-

സംവിധായകൻ എ എൽ വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയർത്തിയ ആൾക്ക് ചുട്ടമറുപടി നൽകി അമല പോൾ. അടുത്തിടെ അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട വാർത്തകളുടെ ചുവട്ടിൽ വന്ന കമന്റുകളെക്കുറിച്ച് ഒരു സുഹൃത്ത് എഴുതിയ കുറിപ്പ് ഇൻസ്റ്റാഗ്രാമിലൂടെ അമല പങ്കുവെച്ചിരുന്നു. ആ പോസ്റ്റിനു ചുവടെയാണ് ചോദ്യവുമായി ഒരാൾ രംഗത്ത് വന്നത്. 

ഗാർഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു പോസ്റ്റ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്ക്രീൻഷോട്ടുകളും ഒപ്പം ചേർത്തിരുന്നു.

ഈ പോസ്റ്റിനു ചുവടെയാണ് എ എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. അതിനെ തന്നോടു തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുക എന്നാണ് അമല നല്‍കിയിരിക്കുന്ന മറുപടി.

2014ലാണ് നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹിതരാകുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം അമല സിനിമയില്‍ വീണ്ടും സജീവമായി.

Content Highlights :amala paul replies to a critic in her instagram post about a l vijay

Content Highlights: