അക്ഷയ് കുമാർ മറയൂരിൽ, ഒപ്പം വിദ്യാബാലനും; 15 ദിവസം കേരളത്തിൽ ചിത്രീകരണം

#സ്വന്തം ലേഖകൻ
സഹായഗിരി ജയ് മാതാ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങിവരുന്ന ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറും വിദ്യാ ബാലനും | Photo: Mathrubhumi
സഹായഗിരി ജയ് മാതാ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങിവരുന്ന ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറും വിദ്യാ ബാലനും | Photo: Mathrubhumi

മറയൂർ: ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ ഹെലികോപ്റ്ററിൽ മറയൂരിലെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മറയൂർ സഹായഗിരി ജയ് മാതാ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹത്തിന് ആരാധകരും പ്രദേശവാസികളും ഊഷ്മള സ്വീകരണം നൽകി. നടി വിദ്യാബാലനും പ്രധാന വേഷത്തിലെത്തുന്ന ‘രാം ഔർ ശ്യാം’ എന്ന സിനിമയുടെ കേരളത്തിലെ ചിത്രീകരണം ഇതോടെ ആരംഭിച്ചു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറയൂർ ലൊക്കേഷനിലാണ് നാലുദിവസത്തെ ആദ്യ ഷെഡ്യൂൾ.

മറയൂരിലെ ലൊക്കേഷനുകൾ

കാന്തല്ലൂർ പഞ്ചായത്തിലെ പയസ് നഗർ-ആനക്കോട്ടപാറ, പയസ് നഗർ ചർച്ച്, മറയൂർ പഞ്ചായത്തിലെ മേലാടി പെട്രോൾ പമ്പ്, മൂന്നാർ പഞ്ചായത്തിലെ കടുകുമുടി ടീ ഷോപ്പ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

കേരളത്തിൽ മൊത്തം ഷെഡ്യൂൾ 15 ദിവസമാണ്. മറയൂരിന് പുറമെ മൂന്നാർ-ആനയിറങ്കൽ ഡാമിലും വാഗമണ്ണിലും ഷൂട്ടിങ് നടക്കുമെന്നാണ് വിവരം.

അക്ഷയ് കുമാറിന്റെ വരവ് മറയൂരിൽ വലിയ ആവേശത്തിന് ഇടയാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകുന്നതോടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നു.

Content Highlights: Akshay Kumar and Vidya Balan start filming for Ram Aur Shyam in Marayoor. The 15-day Kerala schedule includes locations in Marayoor, Munnar, and Vagamon. First four-day schedule is taking place at Marayoor, Kanthalloor, and Munnar. The film is directed by Anees Bazmee under Sri Venkateswara Creations