അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നേർക്കുനേർ; 'ഹൈവാൻ' ഫസ്റ്റ് ലുക്ക് പുറത്ത്

അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും പ്രധാന കഥാപാത്രങ്ങളായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹൈവാൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. സെപ്റ്റംബർ 11-ന് ചിത്രം തിയറ്ററുകളിലെത്തും.
സംവിധായകൻ പ്രിയദർശൻ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പോസ്റ്ററുകൾ പങ്കുവെച്ചത്. അക്ഷയ് കുമാറിന്റെയും സെയ്ഫ് അലി ഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നേർക്കുനേർ എത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചുവപ്പും സ്വർണനിറവും ചേർന്ന പശ്ചാത്തലത്തിൽ സെയ്ഫിന്റെ ഭയപ്പെടുത്തുന്ന ചിരിയും അക്ഷയുടെ ഗൗരവമേറിയ മുഖഭാവവും ഒരു കുട്ടിയുടെ നിഴൽരൂപവും ഉൾപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്നു.
സയാമി ഖേറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ.വി.എൻ. പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.
Content Highlights: Highly anticipated first look posters of Director Priyadarshan's upcoming Bollywood thriller 'Haivan' have been officially released. The film marks the grand onscreen reunion of superstars Akshay Kumar and Saif Ali Khan after a long gap of 18 years. Separate character posters and a combined face-off poster featuring a menacing Saif and an intense Akshay hint at a dark, suspenseful plot. Major portions of the movie, which also stars Saiyami Kher in a pivotal role, were extensively shot in Kochi, Kerala. Jointly produced by KVN Productions and Thespian Films, 'Haivan' is officially scheduled for a worldwide theatrical release on September 11