തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ അഖണ്ഡ 2 വരുന്നു; ആരാധകര്‍ക്ക് ആവേശമായി ബാലയ്യ ചിത്രത്തിന്റെ ട്രെയിലര്‍ | വീഡിയോ

#Movie Desk
അഖണ്ഡ 2 ട്രെയിലറിൽ നിന്ന് | Photo: Screen grab from trailer
അഖണ്ഡ 2 ട്രെയിലറിൽ നിന്ന് | Photo: Screen grab from trailer

തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ എന്ന ആരാധകരുടെ ബാലയ്യ നായകനായി 2021-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അഖണ്ഡ. വന്‍ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിക്കുന്നത് 2024-ലാണ്. അഖണ്ഡ 2: താണ്ഡവം എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ഇപ്പോഴിതാ ആരാധകരില്‍ ആവേശമുണര്‍ത്തി അഖണ്ഡ 2-ന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.

Also Read: 'മാറിനില്‍ക്കങ്ങോട്ട്, നിന്നോടാരാ ഇവിടെ വരാന്‍ പറഞ്ഞത്'; ആരാധകനോട് പൊട്ടിത്തെറിച്ച് ബാലയ്യ | വീഡിയോ

ബോയപതി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോയപതി-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'അഖണ്ഡ 2: താണ്ഡവം'. അഖണ്ഡ 2-ലെ ഡാന്‍സ് നമ്പര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മലയാളി താരം സംയുക്തയും ബാലയ്യയും ഒന്നിച്ചുള്ള 'ജജികയ ജജികയ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നത്. അതിന് മുമ്പ് ദി താണ്ഡവം എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവന്നിരുന്നു.

Don’t Miss: 'പരിഹസിച്ചവർ അംഗീകരിച്ചു '; ഡാക്കു മഹാരാജ് ഹിറ്റായതോടെ ബാലയ്യയ്ക്ക് കേരളത്തിലും ആരാധകർ, FB ഗ്രൂപ്പ്

14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

Content Highlights: Akhanda 2 Trailer Released, Promises to Electrify Theatres; Fans Thrilled. Watch trailer