അജു വർഗീസ് വീണ്ടും തമിഴിലേക്ക്; യോഗി ബാബുവുമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു

#Movies Desk
അജു വര്‍ഗീസ്, യോഗി ബാബു | Photo: Facebook/ Aju Varghese, Instagram/ Yogi Babu
അജു വര്‍ഗീസ്, യോഗി ബാബു | Photo: Facebook/ Aju Varghese, Instagram/ Yogi Babu

പർണ്ണവി പിക്‌ചേഴ്‌സ് ആദ്യമായി നിർമിക്കുന്ന തമിഴ് ചിത്രം പ്രഖ്യാപിച്ചു. 'പ്രൊഡക്ഷൻ നമ്പർ വൺ' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം അജു വർഗീസും തമിഴിലെ ജനപ്രിയ താരം യോഗി ബാബുവും പ്രധാന വേഷങ്ങളിൽ എത്തുന്നു.

'മലയാളത്തിന്റെ 'Charm Star' എന്ന വിശേഷണത്തോടെയാണ് അജു വർഗീസിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. തമിഴിൽ നേരത്തെ 'പറന്ത് പോ' എന്ന ചിത്രത്തിൽ അജു വർഗീസ് അഭിനയിച്ചിട്ടുണ്ട്. സൂര്യ നായകനായെത്തിയ 'കറുപ്പ്' എന്ന ചിത്രത്തിലും താരം അതിഥി വേഷത്തിൽ എത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് പർണ്ണവി പിക്‌ചേഴ്‌സ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ അജു വർഗീസും യോഗി ബാബുവും വീണ്ടും ഒന്നിക്കുന്നത്. ഇരുവരുടെയും കോമ്പിനേഷൻ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. വ്യത്യസ്തമായൊരു എന്റർടെയ്നറായി ചിത്രം ഒരുങ്ങുമെന്നാണ് പ്രതീക്ഷ.

തമിഴ് സിനിമയിൽ പുതിയൊരു വൈബ് അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം. അതേസമയം, പ്രഭുദേവയും യോഗി ബാബുവും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തുന്ന 'മൂൺവാക്ക്' എന്ന ചിത്രവും അജുവിന്റെതായി വരാനിരിക്കുന്ന തമിഴ് ചിത്രമാണ്.

പർണ്ണവി പിക്‌ചേഴ്‌സ് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകൻ, മറ്റ് താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, കഥാപശ്ചാത്തലം തുടങ്ങിയ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

Content Highlights: Aju Varghese and Yogi Babu to star in Parnavi Pictures' debut Tamil film. Aju Varghese is introduced with the title 'Charm Star' for this project. The movie is expected to be a unique entertainer in Tamil cinema. Further details regarding the director, cast, and crew will be announced soon