കൈതി ബോളിവുഡിലേക്ക്, നായകന്‍ അജയ് ദേവ്ഗണ്‍

2019-ലെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'കൈതി'ക്ക് ഹിന്ദിയില്‍ ദൃശ്യഭാഷ്യമൊരുങ്ങുന്നു. കാര്‍ത്തി അവതരിപ്പിച്ച നായക വേഷത്തിലെത്തുന്നത് അജയ് ദേവ്ഗണ്‍ ആണ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. അതേസമയം ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് വ്യക്തമായിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി 12 നായിരിക്കും കൈതി റീമേക്ക് തിയേറ്ററുകളിലെത്തുക.
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ പിടിച്ചിരുത്തുന്ന രീതിയില്‍ അവതരിപ്പിച്ച കൈതി പ്രേക്ഷകരുടേയും നിരൂപകരൂടേയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗാനങ്ങളുണ്ടായിരുന്നില്ല. അന്‍പറിവ് ഒരുക്കിയ സംഘട്ടനരംഗങ്ങളും സാം സി.എസിന്റെ പശ്ചാത്തലസംഗീതവും ഏറെ കയ്യടി നേടിയിരുന്നു.
Content Highlights: Kaithi Movie, Kaithi Bollywood Remake, Ajay Devgn in Kaithi Remake, Ajay Devgn's Tweet
Content Highlights: