ബോയ്സ് ഹോസ്റ്റലിൽ അകപ്പെട്ട പെൺകുട്ടി; 'അടി കപ്യാരേ കൂട്ടമണി' റീമേയ്ക്ക്, 'ഹോസ്റ്റൽ ട്രെയ്ലർ'

ഹോസ്റ്റൽ ട്രെയ്ലറിൽ നിന്ന്
ഹോസ്റ്റൽ ട്രെയ്ലറിൽ നിന്ന്

ഒരു കൂട്ടം യുവ താരങ്ങളെ അണി നിരത്തി ജോൺ വർ​ഗീസ് സംവിധാനം ചെയ്ത ചിത്രം അടി കപ്യാരേ കൂട്ടമണി തമിഴിൽ റീമേയ്ക്ക് ചെയ്യുന്നു. ഹോസ്റ്റൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അശോക് സെൽവനാണ് നായകൻ. പ്രിയ ഭവാനി ശങ്കറാണ് നായിക. സതീഷ്, നാസർ, കെപിഐ യോ​ഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർ രവീന്ദ്രനാണ് നിർമിക്കുന്നത്. പ്രവീൺ കുമാർ ഛായാ​ഗ്രഹണവും ബോബോ ശശി സം​ഗീതവും നിർവഹിക്കുന്നു.

ഒരു ബോയ്സ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി പെട്ടു പോകുന്നതും അവിടെ നിന്നും പുറത്ത് കടക്കാൻ അവളും ആൺസു​ഹൃത്തുക്കളും ചേർന്ന് നടത്തുന്ന പരിശ്രമങ്ങളുമാണ് അടി കപ്യാരേ കൂട്ടമണിയുടെ പ്രമേയം. കോമഡി ഹൊറർ ചിത്രമായെത്തിയ അടി കപ്യാരേ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, നീരജ് മാധവ്, അജു വര്ഡ​ഗീസ്, മുകേഷ്, ബിജുക്കുട്ടൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ജോൺ വർഗീസ് തന്നെയാവും സംവിധായകനെന്നും പഴയ താരനിരയ്ക്കൊപ്പം ഒരു സർപ്രൈസ് താരവുമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

content highlights : Adi Kapyare Kootamani tamil remake ashok selvan priya bhavani shankar

Content Highlights: