ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് നടി പാര്‍വതി നായരും

-
-

കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് നടി പാര്‍വതി നായരും. പ്രധാനമന്ത്രിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം നടി കൈമാറി. കൂടാതെ തമിഴ് സിനിമയിലെ സംഘടനയായ ഫെഫ്‌സിക്ക് 1500 കിലോഗ്രാം അരിയും സിനിമാ പത്രികൈ അളര്‍ഗള്‍ സംഘത്തിന് 1000 കിലോഗ്രാം അരിയും നൽകി. 

യെന്നൈ അരിന്താള്‍, കോടിട്ട ഇടങ്കളൈ നിരപ്പുഗ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടിയാണ് പാര്‍വതി നായര്‍. മലയാളത്തില്‍ വി കെ പ്രകാശ് ചിത്രം പോപ്പിന്‍സിലൂടെയാണ് അരങ്ങേറ്റം. നീ കോ ഞാ ചാ, ഡോള്‍സ്, ഡി കമ്പനി, ജെയിംസ് ആന്റ് ആലീസ്, നീരാളി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights : actress parvathy nair donates to PM's and TNCM's corona virus relief fund

Content Highlights: