പക്വതയില്ലായ്മ കൊണ്ട് സംഭവിച്ച് പോയ തെറ്റ്, ഇന്ന് സ്വയം പുച്ഛം തോന്നുന്നു, സലീമേട്ടാ മാപ്പ്

ജ്യോതി കൃഷ്ണ, സലിം കുമാർ  Photo | https:||www.facebook.com|SalimKumarOfficialPage, https:||www.facebook.com|jyothikrishnaactress
ജ്യോതി കൃഷ്ണ, സലിം കുമാർ Photo | https:||www.facebook.com|SalimKumarOfficialPage, https:||www.facebook.com|jyothikrishnaactress

ജീവിതത്തിൽ താൻ അറിഞ്ഞും അറിയാതെയും തെറ്റ് ചെയ്തവരോട് മാപ്പ് ചോദിച്ച് നടി ജ്യോതി കൃഷ്ണ. ക്ലബ് എഫ്.എം 99.6 നടത്തുന്ന സോറി ചലഞ്ചിന്റെ ഭാ​ഗമായാണ് താരം താൻ മോശമായി പെരുമാറിയവരുടെ അടുത്ത് ക്ഷമ ചേദിച്ചത് . നടൻ സലീം കുമാറിനോടാണ് ജ്യോതി കൃഷ്ണആദ്യമായി ക്ഷമ പറയുന്നത്. 2013 ൽ ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നതിനിടെ സംഭവിച്ച വഴക്കുകളുടെ പേരിലാണ് താരം സലീം കുമാറിനോട് ക്ഷമ പറഞ്ഞത്. 

ജ്യോതി കൃഷ്ണയുടെ വാക്കുകൾ

‘നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും ക്ഷമ പറയാതെ ഈഗോ വച്ച് അതിൽ നിന്നും മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങൾ കഴിഞ്ഞ് ചിന്തിക്കുമ്പോൾ നമുക്ക് തോന്നും ആ ചെയ്തത് ശരിയായില്ല എന്ന്. ഒരു സോറി പറയാമായിരുന്നു എന്ന് തോന്നും

‘ആ സമയത്ത് ഈഗോ മാറ്റിവച്ച് ക്ഷമ പറഞ്ഞാൽ മനസിനു തന്നെ സമാധാനം ഉണ്ടാകും. അത് കേൾക്കുന്നവർക്കും സന്തോഷം ഉണ്ടാകും. അറ്റ് പോയ ബന്ധം തിരിച്ചു കിട്ടും ചിലപ്പോൾ. അത്തരത്തിലൊരു ചാലഞ്ചുമായാണ് ഞാനിപ്പോൾ വന്നിരിക്കുന്നത്. 

എന്റെ ജീവിതത്തിൽ ഞാൻ പലരോടും വഴക്കുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ക്ഷമ പറഞ്ഞിട്ടുണ്ട്. പക്ഷേ ക്ഷമ പറയാൻ പറ്റാതെ പോയ, അല്ലെങ്കിൽ എന്റെ ഈ​ഗോ കാരണം ക്ഷമ പറയാതിരുന്ന കുറച്ച് പേരുണ്ട്. അവരോടാണ് എനിക്ക് ഈ അവസരത്തിൽ ക്ഷമ പറയാനുള്ളത്,. 

നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് എനിക്ക് ആദ്യം ക്ഷമ പറയേണ്ടത്.ഞങ്ങളൊന്നിച്ച്  2013ൽ ഒരു സിനിമയിൽ ജോലി ചെയ്തിട്ടുണ്ട്.   മൂന്നാം നാൾ ഞായറാഴ്ച്ച എന്ന സിനിമയുടെ സെറ്റിൽ വച്ച്‌ ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി.  എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തിൽ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.

വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല. സിനിമ കഴിഞ്ഞ് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്.

പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്കു സ്വയം പുച്ഛം തോന്നുന്നു. എന്നാൽ പിന്നീട് സലീമേട്ടൻ വിളിച്ചിരുന്നു.  അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാൻ പറ്റിയിരുന്നില്ല. അതുകൊണ്ട് സലീമേട്ടാ അന്നത്തെ ആ സംഭവത്തിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ക്ഷമ ചോദിക്കുന്നു.’–ജ്യോതികൃഷ്ണ പറഞ്ഞു. തന്റെ അമ്മയോടും എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് താൻ മോശമായി പെരുമാറിയ ഷഹീൻ ഷാ എന്ന കുട്ടിയോടും ജ്യോതി മാപ്പ് ചോദിച്ചു, 

മമ്മൂട്ടി നായകനായ ബോംബെ മാർച്ച്‌ 2012 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ മലയാള സിനിമയിലെത്തിയത്.വിവാഹ ശേഷം സിനിമയിൽ നിന്നു മാറി നിന്ന ജ്യോതി ഇപ്പോൾ ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദ് രാജയാണ് ജ്യോതി കൃഷ്ണയുടെ ഭർത്താവ്. 

Content Highlights : Actress Jyothi Krishna says sorry to salim Kumar Hi Sorry Challenge by Club FM

Content Highlights: