'മണ്ടാടി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി; മാസ്സ് ലുക്കിലും തകർപ്പൻ നൃത്തച്ചുവടുകളുമായി സൂരി

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം മണ്ടാടിയിലെ ആദ്യ ഗാനം പുറത്ത്. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ഒരുക്കിയ 'മണ്ടാടി മണ്ടാടി' എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വാഹീസൻ രാസയ്യ, വി.എം മഹാലിംഗം എന്നിവർ ചേർന്നുപിച്ച ഗാനത്തിന് വരികൾ രചിച്ചത് വാഹീസൻ രാസയ്യ തന്നെയാണ്. ദേശീയ പുരസ്‌കാര ജേതാവായ ജി. വി. പ്രകാശ് കുമാർ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ നാലിനാണ്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി, ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാറാണ്.

ഏറെ സ്റ്റൈലിഷ് ആയി ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് നായകൻ സൂരിയുടെ നൃത്ത ചുവടുകളാണ്. ചിത്രത്തിന്റെ ആക്ഷൻ മൂഡും ഗാനത്തിലെ രംഗങ്ങളിലൂടെയും സംഗീതത്തിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ- ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന പര്യവേഷണ സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി.

പ്രശസ്ത നടൻ സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും അഭിനയിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്.

ബാനർ- ആർഎസ് ഇൻഫോടെയ്ൻമെന്റ്, രചനയും സംവിധാനവും- മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ- ജി. വി. പ്രകാശ് കുമാർ, നിർമ്മാതാവ്ഃ എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വെട്രിമാരൻ, സഹനിർമ്മാതാവ്- വി മണികണ്ഠൻ, ഛായാഗ്രാഹകഃ എസ്. ആർ. കതിർ, എഡിറ്റർ- പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷൻ ഡിസൈനർഃ ഡി ആർ കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർഃ പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു, സൌണ്ട് ഡിസൈൻഃ പ്രതാപ്, വിഎഫ്എക്സ് ഹെഡ്- ആർ ഹരിഹര സുതൻ, വരികൾ- പാ വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ, സഹ-രചയിതാവ്: അമീർ ജമാൽ ഖാൻ
അഡീഷണൽ തിരക്കഥ: ആർ മോഹനവാസന്തൻ, തിരൾ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ- ദിനേശ് മനോഹരൻ, നൃത്തസംവിധായകൻഃ അസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഃ ജി മഹേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ് പി ചൊക്കലിംഗം, സ്റ്റിൽസ്- ജി ആനന്ദ് കുമാർ,ഡിഐ-ഇൻഫിനിറ്റി മീഡിയ, കളറിസ്റ്റ്- ശ്രീനാഥ്, ബി മേക്കപ്പ്- എൻ ശക്തിവൽ, സ്പെഷ്യൽ മേക്കപ്പ്-റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നാഗു, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, പിആർഒ-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: The energetic promotional song 'Mandaadi Mandaadi', composed by National Award winner GV Prakash Kumar and featuring actor Suri’s stylish dance moves, has been released ahead of the coastal action-drama's global theatrical debut on September 4, 2026.