'അവസാന ശ്വാസം വരെയും രാജകുമാരിയെപ്പോലെ നീയെന്നെ പരിചരിച്ചു'

കോടതി സമക്ഷം ബാലന് വക്കീല്‍ കണ്ടവര്‍ക്കാര്‍ക്കും ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനം മറക്കാനാവില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയമാക്കിയത്.
പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ് കുഞ്ഞു പിറന്നു. അതും ഭര്‍ത്താവിന്റെ ജന്മദിനത്തില് തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
ഭര്‍ത്താവിന്റെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ നേഹ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 2019 ജനുവരി 11-ാം തിയ്യതിയാണ് നേഹയുടെ ഭര്‍ത്താവ് അവിനാശ് അയ്യര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്.
അദ്ദേഹത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ എഴുതണമെന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ഭര്‍ത്താവ്, സുഹൃത്ത്, എന്റെ കുഞ്ഞിന്റെ പിതാവ് കഴിഞ്ഞ വര്‍ഷം ജനുവരി 11 ന് എന്നെ വിട്ടുപോയി. അദ്ദേഹത്തെക്കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ ലഭിക്കുന്നില്ല.
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സൗമ്യനായ, ഹൃദയവിശാലതയുള്ള, മനോഹരമായ ചിന്തകളുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അദ്ദേഹം എനിക്ക് പറക്കാന്‍ ചിറകുകള് നല്കി, എനിക്ക് പിന്തുണയേകി. അവസാന ശ്വാസംവരെ എന്നെ ഒരു രാജകുമാരിയെപ്പോലെ പരിചരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ എന്ന് പറയുന്നതിലും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമന്ന് ജന്മം നല്‍കിയതിലും അഭിമാനം മാത്രം. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു അവിനാശ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. വീണ്ടും കണ്ടുമുട്ടുന്നതുവരെ- നേഹ കുറിച്ചു.
Content Highlights: Actor Neha iyer emotional note on husband Avinash Iyer's death Anniversary
Content Highlights: