മൂന്നാമത്തെ യാത്രയിൽ ആ വീട്ടിൽ ഇല്ലല്ലോ; സലിം കുമാറിനെ അനുസ്മരിച്ച് ജയറാം

പറവൂർ: അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിനെ വൈകാരികമായി അനുസ്മരിച്ച് നടൻ ജയറാം. തങ്ങൾ ഇരുവരും മിമിക്രി എന്ന കലയിലൂടെയാണ് സിനിമയിൽ എത്തിയതെന്ന് ഓർമിപ്പിച്ച അദ്ദേഹം, സലിം കുമാർ സ്വന്തമായി കൃത്യമായ നിലപാടുകളുള്ള വ്യക്തിയായിരുന്നു സലിം കുമാർ എന്ന് ജയറാം പറഞ്ഞു. ആ നിലപാടുകളിൽ എപ്പോഴും ഉറച്ചുനിൽക്കുകയും, അത് തന്റെ പ്രൊഫഷനെ ബാധിക്കുമോ എന്ന് നോക്കാതെ ഏതൊരു വേദിയിലും വെട്ടിത്തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹമെന്നും ജയറാം കൂട്ടിച്ചേർത്തു.
സിനിമയിൽ കൂടുതലും കോമഡി വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നതെങ്കിലും, യഥാർത്ഥ ജീവിതത്തിൽ സ്വന്തം കാഴ്ചപ്പാടുകളുള്ള വളരെ സീരിയസ് ആയ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്ന് ജയറാം വ്യക്തമാക്കി. താൻ അദ്ദേഹത്തേക്കാൾ അല്പം മുൻപ് സിനിമയിലെത്തി എന്ന് മാത്രമേയുള്ളൂ എന്നും ജയറാം പറഞ്ഞു.
സിനിമയിൽ സലിം കുമാർ അഭിനയിച്ചു തുടങ്ങിയ കാലം തൊട്ടുള്ള അദ്ദേഹവുമായുള്ള ആത്മബന്ധവും ജയറാം പങ്കുവെച്ചു. പ്രത്യേകിച്ചും അനിൽ ബാബു സംവിധാനം ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ഒരുമിച്ച് പെർഫോം ചെയ്തിട്ടുണ്ടെന്ന് ജയറാം കൂട്ടിച്ചേർത്തു.
പറവൂരിലെ സലിം കുമാറിന്റെ വീട്ടിലേക്കുള്ള തന്റെ മൂന്ന് യാത്രകളെക്കുറിച്ച് വളരെ വൈകാരികമായാണ് ജയറാം സംസാരിച്ചത്. സലിം കുമാർ പറവൂരിൽ സ്വന്തമായി വീട് പണിതപ്പോഴാണ് താൻ ആദ്യമായി അവിടെ എത്തിയത്. പിന്നീട് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോഴും സന്തോഷം പങ്കിടാൻ ആ വീട്ടിലെത്തി. എന്നാൽ ഇപ്പോൾ മൂന്നാമത്തെ തവണ ഈ പറവൂരിൽ എത്തുമ്പോൾ അദ്ദേഹം തന്നോടൊപ്പം ഇല്ലെന്ന വലിയ വേദനയിലാണ് ജയറാം. തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
Content Highlights: Actor Jayaram paid a deeply moving and emotional tribute to the late legendary actor Salim Kumar, recalling their shared roots in mimicry, their lifelong bond, and the immense pain of visiting Salim Kumar's Paravoor residence for the third time in his absence.